കൊച്ചി: മെട്രോയില്‍ കിടന്നുറങ്ങിയതിന്റെ പേരില്‍ സമൂഹമാധ്യങ്ങളിലൂടെ പരിഹസിക്കപ്പെട്ട അങ്കമാലി സ്വദേശി എല്‍ദോയുടെ ജീവിതത്തെ ആസ്പദമാക്കി ‘സോഷ്യല്‍ മീഡിയ വിപത്ത്’ എന്ന ഹ്രസ്വചിത്രമൊരുങ്ങുന്നു.
മാഞ്ചോട്ടില്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഹരീഷ് സി.സേനന് ആണ് സംവിധാനം ചെയ്യുന്നത്. മൂകനും ബധിരനുമായ എല്‍ദോയ്ക്ക് മെട്രോ യാത്രയെ തുടര്‍ന്ന് സംഭവിച്ചത് ഇനി മറ്റൊരാള്‍ക്ക് സംഭവിക്കാതിരിക്കണമെന്ന് സംവിധായകന് ഹരീഷ് സി. സേനന് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. തെറ്റ് ചെയ്യാത്ത ഒരാളും സമൂഹമാധ്യമങ്ങളിലൂടെ ശിക്ഷിക്കപ്പെടാതിരിക്കാനുള്ള ശ്രമമാണ് ഹ്രസ്വചിത്രത്തിന്റെ ലക്ഷ്യം. ആഗസ്റ്റ് ഏഴിന് ചിത്രീകരണം ആരംഭിച്ച് ഈ മാസം അവസാനത്തോടെ റീലീസ് ചെയ്യും. എല്‍ദോയ്ക്കൊപ്പം മകന് ബേസിലും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: