ഴല്മന്ദം: കുത്തനൂര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സ്കൂള്‍ മാനെജ്മെന്റ്-അധ്യാപകര്‍-പിടിഎ എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച ഹൈടെക് ക്ലാസ് മുറികള്‍ മന്ത്രി എ.കെ.ബാലന് ഉദ്ഘാടനം ചെയ്തു.മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് പൊതു വിദ്യാലയങ്ങളില്‍ നിന്നും കൊഴിഞ്ഞു പോക്ക് കുറയ്ക്കാനായി.
കഴിഞ്ഞ അധ്യയന വര്‍ഷം ഒന്നര ലക്ഷത്തിലധികം വിദ്യാര്‍ഥികളാണ് സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും സര്‍ക്കാര്‍ വിദ്യാലയങ്ങളിലെത്തിയത്. സംസ്ഥാനത്തെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലേയും തെരഞ്ഞെടുത്ത ഒരു സ്കൂളിന് പത്ത് കോടി നല്കി ലോകോത്തര നിലവാരത്തിലാക്കുമെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനതലത്തില്‍ 4500 പഠനമുറികളാണ് ഹൈടെക് ആക്കി ഉയര്‍ത്തുക. തോലന്നൂര്‍ ഹൈസ്കൂളില്‍ അടുത്ത വര്‍ഷം കോളേജ് ആരംഭിക്കും. എയ്ഡഡ് സ്കൂളുകളില്‍ വിദ്യാഭ്യാസ വികസനത്തിന് മാനെജ്മെന്റ് ചെലവഴിക്കുന്ന തുകയുടെ പകുതി സര്‍ക്കാര്‍ നല്‍കും. ഇത്തരത്തില്‍ ഒരു കോടി രൂപവരെ നല്‍കാനാകുമെന്നും മന്ത്രി പറഞ്ഞു.
കുത്തനൂര്‍ ഹൈസ്കൂളില്‍ ഏഴ് ക്ലാസ് മുറികളാണ് ആദ്യ ഘട്ടത്തില്‍ ഹൈടെക് ആക്കിയത്. പരിപാടിയില്‍ എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് മന്ത്രി അവാര്‍ഡുകള്‍ വിതരണം ചെയ്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മായാമുരളീധരന്‍ അധ്യക്ഷതവഹിച്ചു. ഉമ്മര്‍ ഫാറൂഖ്, ബോബി ജോണ്‍, എ.ശശിധരന്, കെ.ഗോപകുമാര്‍ പണിക്കര്‍, അധ്യാപക-രാഷ്ട്രീയ സംഘടനാ പ്രതിനിധികള്‍, അധ്യാപകര്‍, പി.റ്റി.എ ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: