മോസ്‌കോ: റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ കോടതിയിലുണ്ടായ വെടിവയ്‌പില്‍ നാല് പേര്‍ മരിച്ചു. ക്രിമിനല്‍ സംഘങ്ങളുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുമ്പോഴായിരുന്നു സംഭവം.
അക്രമികള്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ തോക്ക് തട്ടിയെടുത്ത് വെടിവയ്‌ക്കുകയായിരുന്നു.
സംഭവത്തില്‍ ക്രിമിനല്‍ സംഘത്തിലെ രണ്ടു പേര്‍ക്കും മൂന്ന് ഓഫീസര്‍മാര്‍ക്കും പരിക്കേറ്റു. കോടതിയില്‍നിന്ന് സുരക്ഷാ സേന ആളുകളെ ഒഴിപ്പിച്ചു.
















