കൊച്ചി: കരുവേലിപ്പടിയിലെ കയറ്റുമതി സ്ഥാപനത്തില്‍നിന്നും സ്രാവിന്റെ ചിറകുപിടിച്ചെടുത്ത സംഭവത്തില്‍ മത്സ്യമേഖല ആശങ്കയില്‍. കഴിഞ്ഞ ശനിയാഴ്ചയാണ് സിറ്റി ഷാഡോ പോലീസ് ഇവിടെനിന്നും ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്രാവിന്റെ ചിറക് പിടികൂടിയത്.
പിന്നീട് വനംവകുപ്പിന് ഇത് കൈമാറുകയായിരുന്നു. അതേസമയം സംഭവത്തെതുടര്‍ന്ന് പോലീസിന്റെ ഇടപെടലിലെ ആധികാരികതയെ ചോദ്യം ചെയ്ത് മത്സ്യവ്യാപാരികളും തൊഴിലാളി സമൂഹവും രംഗത്തെത്തി. ഇന്ത്യകടലുകളില് 117 ഇനം സ്രാവുകളാണ് നിലവിലുള്ളത് അതില്‍ സോഫിഷ്, വൈല്ഷാര്ക്ക്, ജെയ്ന്റ്ഗിറ്റാര് ഫിഷ്, സ്പീന്ടൂത്ത് ഷാര്‍ക്ക്, പോണ്ടിച്ചേരി ഷാര്‍ക്ക്, ഗ്യാങ്ജെസ്ഷാര്ക്ക് തുടങ്ങിയ എട്ടിനങ്ങളുടെ കയറ്റുമതി മാത്രമാണ് നിരോധിച്ചിട്ടുള്ളതെന്ന് കൊച്ചി ലോങ്ങ് ലൈന്‍ ബോട്ട് ബയിംഗ് ഏജന്റ്സ് അസ്സോസിയേഷന് ഭാരവാഹികള്‍ പറഞ്ഞു.
സംഭവത്തെതുടര്‍ന്ന് കൊച്ചികേന്ദ്രീകരിച്ച് മത്സ്യബന്ധനം നടത്തുന്ന തൊഴിലാളികള്‍ ആശങ്കയിലായി. കൊച്ചികേന്ദ്രീകരിച്ച് 500 ഓളം ലോങ്ലൈന്‍ ബോട്ടുകളാണ് പ്രവര്‍ത്തിക്കുന്നത്.
പോലീസിന്റെ ഇടപെടലോടുകൂടി സ്രാവിനെ പിടികൂടുന്നതിന് അപ്രഖ്യാപിതനിരോധനം വന്നിരിക്കുകയാണെന്നും ഇവര്‍ പറയുന്നു. കൊച്ചി കേന്ദ്രീകരിച്ച് പിടികൂടുന്ന സ്രാവുകളുടെ മാംസത്തിന് 450 മുതല്‍ മേലോട്ടാണ് വില. ഇതിന് മാര്‍ക്കറ്റില്‍ വന്ഡിമാന്റുമാണ്. പിടികൂടുന്ന സ്രാവിന്റെ ചിറകുകള് വന്കിടഹോട്ടലുകാര്ക്ക് സൂപ്പും, മറ്റുഭക്ഷ്യവസ്തുക്കള് ഉണ്ടാക്കുന്നതിനുമാണ് ഉപയോഗിക്കുന്നത്. സിഎംഎഫ്ആര്‍ഐ എട്ടിനം സ്രാവുകള്‍ക്ക് മാത്രമേകയറ്റുമതിക്ക് നിരോധനമുള്ളുവെന്ന് പറയുമ്പോഴും പോലീസ് നടപടി ചോദ്യം ചെയ്യപ്പെടുകയാണ്.
ലോങ്ലൈന്‍ ബോട്ടുകള്മാത്രമേ സ്രാവുകളെ പിടികൂടുന്നൂ. എന്നുള്ളതിനാല്‍ ട്രോളിംഗ് നിരോധനം അവസാനിക്കുന്നഘട്ടത്തില് ഇത്തരം ബോട്ടുകള്കടലില് ഇറങ്ങുന്നതിന് മടിക്കുകയാണ്. മത്സ്യമേഖലയിലെ തര്‍ക്കമാണ് പോലീസ് പരിശോധനയ്ക്ക് ഇടയാക്കിയതെന്ന് പറയപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: