തൃപ്പൂണിത്തുറ: നഗരസഭയിലെ ജൈവ മാലിന്യ സംസ്ക്കരണത്തിനുള്ള എയ്റോബിക് കിയോസ്ക് പ്ലാന്റ് പ്രവര്‍ത്തന രഹിതമായിട്ട് മാസങ്ങള്‍ പിന്നിടുന്നു. 5 ലക്ഷം മുടക്കി തൃപ്പൂണിത്തുറ മുനിസിപ്പല്‍ ഓഫീസിന് സമീപത്തായി ലായം ഗ്രൗണ്ടിലാണ് പ്ലാന്റ് സ്ഥാപിച്ചിരിക്കുന്നത്.
മൂന്ന് വര്‍ഷം മുമ്പ് മൂന്ന് ബോക്സുകളിലായി സ്ഥാപിച്ച ഇവയിലെ മാലിന്യ ബോക്സുകളില്‍ ഒരു കരിയില പോലും ദ്രവിച്ച് പൊടിഞ്ഞില്ല. തൃപ്പൂണിത്തുറയില്‍ നഗരസഭ വ്യാപകമായി സ്ഥാപിച്ചിട്ടുള്ള ഈ മാലിന്യസംസ്കരണ പദ്ധതി ഒന്നുപോലും ഇപ്പോള്‍ പ്രവര്‍ത്തനസജ്ജമല്ല.
എട്ടു ലക്ഷം മുടക്കി ഗേള്‍സ് ഹൈസ്ക്കൂളില്‍ വലിയ കിയോസ്ക് പ്ലാന്റ് നിര്‍മ്മിച്ചെങ്കിലും ഇതില്‍ ചപ്പ് ചവറുകള്‍ നിക്ഷേപിച്ചിട്ടില്ല, ഇത് പാതിവഴിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: