കൊച്ചി: കേരളത്തിലെ ഐസ് പ്ലാന്റില്‍ ഉത്പാദിപ്പിച്ച് വില്‍ക്കുന്ന ഐസിന് വില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതായി കേരള സ്റ്റേറ്റ് ഐസ് മര്‍ച്ചന്റ്സ് അസോസിയേഷന് ഭാരവാഹികള്‍ അറിയിച്ചു. ഒരു ബ്ലോക്ക് ഐസിന് പത്ത് രൂപയാണ് വര്‍ധിപ്പിക്കുന്നത്.
നിലവില്‍ 50 മുതല്‍ 60 വരെയാണ് ഒരു ബ്ലോക്ക് ഐസിന്റെ വില. ജിഎസ്ടി വന്നതോടു കൂടി ഒരു ശതമാനമായിരുന്ന നികുതി അഞ്ച് ശതമാനമായി വര്‍ധിച്ചു. ഐസ് നിര്‍മാണത്തിനുള്ള അസംസ്കൃത വസ്തുക്കളുടെ വിലയും വര്‍ധിച്ചതായി കെഎസ്ഐഎംഎ സംസ്ഥാന സെക്രട്ടറി കെ. ഉത്തമന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: