ആലത്തൂര്‍: അമിതഭാരം കയറ്റിയ വാഹനങ്ങളുടെ നിയന്ത്രണമില്ലാത്ത യാത്ര മൂലം പരയ്ക്കാട്ട്കാവ് പത്തനാപുരംറോഡ് തകര്‍ന്നു.
റോഡില്‍ പലയിടത്തും ടാറിംഗ് തകര്‍ന്ന് വന്‍ കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്. അത്തിപൊറ്റ പാലംപണി നടക്കുന്നതിനാല്‍ കഴിഞ്ഞ 19വരെ ഇതുവഴിയായിരുന്നു തോണിപ്പാടം, പത്തനാപുരം പ്രദേശങ്ങളിലെ മുഴുവന്‍ വാഹനങ്ങളും കടന്നു പോയിരുന്നത്.
ടോറസ് ലോറികളുടെ നിയന്ത്രണമില്ലാത്ത പാച്ചില്‍ മൂലം പരയ്ക്കാട്ട് കാവ് വടക്കേ നട മുതല്‍ തോണിപ്പാടം വരെയുള്ളറോഡുകളില് പലഭാഗങ്ങളും പൊളിഞ്ഞ് താഴ്ന്നിരിക്കുകയാണ്.ആലത്തൂരിലേക്ക് പോകുന്ന വിദ്യാര്‍ത്ഥികളടക്കമുള്ള യാത്രക്കാരുടെ ആശ്രയമാണ് ഈറാഡ് .
ഈ സ്ഥിതി തുടര്‍ന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ ഇത് വഴിയുള്ള ഗതാഗതം പൂര്‍ണ്ണമായും തടസമാകും. പൊതുമരാമത്ത് വകുപ്പ് അടിയന്തരമായി ശോചനിയാവസ്ഥ പരിഹരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നത്.
നേരത്തേ പത്തനാപുരം പുഴപ്പാലത്തിലെ റോഡ് ഒരു ഭാഗം താഴ്ന്നതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഭാരവാഹനങ്ങള്‍ തടഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: