നീലേശ്വരം: തിരുവനന്തപുരത്ത് ആര്‍എസ്എസ് കാര്യവാഹ് കെ.വി.രാജേഷിനെ വെട്ടി കൊന്നതില്‍ പ്രതിഷേധിച്ച് നടന്ന ഹര്‍ത്താല്‍ ദിനത്തില്‍ നീലേശ്വരത്ത് സിപിഎം, ഡിവൈഎഫ്ഐ നേതാക്കളുടെ നേതൃത്വത്തില്‍ ഗുണ്ടാവിളയാട്ടം. സമാധാനപരമായി പ്രകടനം നടത്തുന്നതിനിടെ ബിജെപി ജില്ല കമ്മറ്റി അംഗം ടി.രാധാകൃഷ്ണന് (55), നീലേശ്വരം മുനിസിപ്പല്‍ വൈസ് പ്രസിഡന്റ് സന്തോഷ് (45) എന്നിവരെ സിപിഎം ക്രിമിനല്‍ സംഘം അക്രമിക്കുകയായിരുന്നു. ഇവരെ മാവുങ്കാല്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഹൈവേ ജംഗ്ഷനില്‍ പ്രകടനം നടത്തി പിരിഞ്ഞു പോവുകയായിരുന്ന ബിജെപി പ്രവര്‍ത്തകരെ മാരകായുധങ്ങളുമായി സംഘടിച്ചെത്തിയ സിപിഎം പ്രവര്‍ത്തകര്‍ അക്രമിക്കുകയായിരുന്നു. പോലീസ് നാല് ഗ്രനേഡെറിഞ്ഞതില് മൂന്നെണ്ണം പൊട്ടി. തുടര്‍ന്ന് സിപിഎം, ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തെരു, മാര്‍ക്കറ്റ്, ചന്ത എന്നിവിടങ്ങളിലെ ബിജെപി കൊടിമരങ്ങളും ഫഌക്സുകളൂം തകര്‍ത്തു. നഗരത്തിലെ താണ്ഡവത്തിന് ശേഷം സംഘടിച്ചെത്തിയ സിപിഎം പ്രവര്‍ത്തകര്‍ റെയില്‍വേ മേല്‍പ്പാലത്തിന് സമീപമുള്ള ബിജെപി തൃക്കരിപ്പൂര്‍ മണ്ഡലം കമ്മറ്റി ഓഫീസ് എറിഞ്ഞു തകര്‍ത്തു. മനപ്പൂര്‍വ്വം സംഘര്‍ഷമുണ്ടാക്കി സംഘപരിവാര്‍ സംഘടനകളെ തകര്‍ക്കാനുള്ള ഗൂഡശ്രമത്തിന്റെ ഭാഗമാണ് നീലേശ്വരത്തെ അക്രമമെന്ന് ബിജെപി നേതാക്കാള്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: