കാസര്‍കോട്: ബിജെപി കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി പി.രമേശിന് നേരെ പോലീസ് അതിക്രമം. കറന്തക്കാട് വെച്ച് പ്രതിഷേധ പ്രകടനം ആരംഭിക്കാനായി പ്രവര്ത്തകരുമായെത്തിയപ്പോള് കാസര്‍കോട് ടൗണ്‍ സ്റ്റേഷനിലെ സിഐ അബ്ദുള്‍ റഹിം അടുത്തെത്തുകയും ബിജെപി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരന് പ്രഖ്യാപിച്ച ഹര്‍ത്താലിനെതിരെ മോശമായി സംസാരിക്കുകയും ചെയ്തു. റോഡരികില്‍ പ്രവര്‍ത്തകരോട് സംസാരിച്ച് നില്ക്കവേ ഓടിയടുത്ത സി.ഐ ജില്ലാ ജനറല്‍ സെക്രട്ടറി രമേശിനെ പിടിച്ച് ശക്തമായി പിന്നോട്ട് തള്ളുകയും അധിക്ഷേപിച്ച് സംസാരിക്കുകയും ചെയ്തു.
ലോറിക്ക് മുന്നിലേക്ക് റോഡില്‍ തലയടിച്ച് വീഴാന്‍ പോയ രമേശിനെ പിന്നില്‍ നിന്ന് പ്രവര്‍ത്തകര്‍ പിടിച്ച് രക്ഷിക്കുകയായിരുന്നു. സമാധാനപരമായി ഹര്‍ത്താല്‍ നടത്തുന്നത് അക്രമത്തില്‍ കലാശിപ്പിക്കാനാണ് സിഐയുടെ നേതൃത്വത്തില്‍ ശ്രമിച്ചത്. നേതാക്കന്മാരെ കയ്യേറ്റം ചെയ്ത് മനപ്പുര്‍വ്വം സംഘര്‍ഷമുണ്ടാക്കി പ്രവര്‍ത്തകരെയും നേതാക്കളെയും കള്ളക്കേസില്‍ കുടുക്കി കസ്റ്റഡിയിലെടുത്ത് മര്‍ദ്ദിക്കാനാണ് സിഐ ശ്രമിച്ചതെന്ന് പി.രമേശ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: