കാസര്‍കോട്: വിദ്യാഭ്യാസ മേഖലയിലെ രാഷ്ട്രീയവല്‍ക്കരണം അവസാനിപ്പിക്കണമെന്ന് ദേശീയ അധ്യാപക പരിഷത്ത് സംസ്ഥാന ഉപാധ്യക്ഷന്‍ അശോക് ബാഡൂര്‍ പറഞ്ഞു.
അധ്യാപകരുടെ ജോലി സുരക്ഷ ഉറപ്പാക്കുക, സ്റ്റാറ്റിയൂട്ടറി പെന്ഷന് സമ്പ്രദായം പുന:സ്ഥാപിക്കുക, ഭാഷാ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുക, വിലക്കയറ്റം തടയുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് കാസര്‍കോട് ഡി.ഡി.ഇ ഓഫീസിന് മുന്നില്‍ എന്‍ടിയു സംഘടിപ്പിച്ച ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എസ്എസ്എ, ആര്‍എംഎസ്എ തുടങ്ങിയ കേന്ദ്ര പദ്ധതികളുടെ നടത്തിപ്പ് ചുമതല ഉള്‍പ്പെടെ വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ടയെല്ലായിടങ്ങളിലും യോഗ്യതാ മാനദണ്ഡങ്ങള്‍ മറികടന്ന് ഭരണകക്ഷികളുടെ ആശ്രിതരെമാത്രം നിയമക്കുന്നു. സര്‍ക്കാറിന്റെ ഈ നടപടി വിദ്യാഭ്യാസ മേഖലയെ തകര്‍ക്കാനെ വഴിവെയ്ക്കുകയുള്ളുവെന്ന് അശോക് ബാഡൂര്‍ കുട്ടിച്ചേര്‍ത്തു.
എന്‍ടിയു ജില്ലാ പ്രസിഡണ്ട് വിഗ്നേശ്വര കെദുക്കോടി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതിയംഗം വി.വി.ബാലകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി, പ്രഭാകരന്, കുമ്പള ഉപജില്ലാ സെക്രട്ടറി രഞ്ജിത്ത്, മുന്‍ സംസ്ഥാന കമ്മറ്റിയംഗം ഭാസ്കരന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: