മുന്തിരിയിലടങ്ങിയിരിക്കുന്ന ചില ഘടകങ്ങള്‍ വന്‍കുടലിലുണ്ടാകുന്ന അര്‍ബുദത്തിനെ പ്രതിരോധിക്കുമെന്ന് പഠനം. മുന്തിരിയുടെ തൊലിയിലും കുരുവിലുമടങ്ങിയിരിക്കുന്ന സംയുക്തങ്ങളാണ് കാന്‍സര്‍ കോശങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ശരീരത്തിലെ സാധാരണ കോശങ്ങള്‍ക്ക് ഇവ ഒരു ദോഷവും വരുത്തില്ല.
പെന്‍സ്റ്റേറ്റ് ഹെര്‍ഷേ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകരുടേതാണ് കണ്ടെത്തല്‍. എലികളില്‍ നടത്തിയ പരീക്ഷണം വിജയകരമാണെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് മുന്തിരിയിലെ ഘടകങ്ങള്‍ വേര്‍തിരിച്ച് മരുന്നായി രൂപപ്പെടുത്താനുളള പരീക്ഷണത്തിലാണ് ഗവേഷകര്‍.
സ്ത്രീകളെ ബാധിക്കുന്ന കാന്‍സറുകളില്‍ രണ്ടാം സ്ഥാനമാണ് വന്‍കുടല്‍ കാന്‍സറിന്. പുരുഷന്മാരിലാകട്ടെ ഇതു മൂന്നാമതു നില്ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: