കൊച്ചി: കനത്ത മഴയിലും കാറ്റിലും വിളനാശം നേരിട്ട ജില്ലയിലെ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കുന്നതിലെ കാലതാമസം ഒഴിവാക്കണമെന്ന് ജില്ലാ വികസന സമിതി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. കര്‍ഷകരില്‍ ഭൂരിഭാഗത്തിനും വിള ഇന്ഷുന്സ് ഇല്ലെന്നത് നഷ്ടപരിഹാരം അനുവദിക്കുമ്പോള്‍ കണക്കിലെടുക്കണം.
മണല്‍ക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ മണല്‍ വാരല്‍ പുനരാരംഭിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് അഭിപ്രായമുയര്‍ന്നു. ഗ്രാമീണസര്വീസുകള് കെഎസ്ആര്‍ടിസി വെട്ടിക്കുറച്ചത് യാത്രാ ക്ലേശം രൂക്ഷമായതായി വിമര്‍ശനമുയര്‍ന്നു.
കെ.എസ്.ടി.പി പദ്ധതിയില്‍ എം.സി റോഡ് നിര്‍മാണത്തിലെ അശാസ്ത്രീയത മൂലം കൂത്താട്ടുകുളം ഭാഗത്ത് അപകടം പതിവായതായി ആരോപണമുയര്‍ന്നു. ഇടറോഡുകള്‍ പലതും താഴ്ന്നുപോയി. റോഡുകളില്‍ കുഴി അടയ്ക്കാത്തതും വിമര്‍ശനത്തിനിടയാക്കി.
മുളന്തുരുത്തി ചങ്ങോലിപ്പാടം റെയില്‍വെ മേല്‍പ്പാലം നിര്‍മാണത്തിനുള്ള സ്ഥലമെടുപ്പ് വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് നിര്‍ദേശിച്ചു. ഇരുമ്പനം ടോള്‍ ഗേറ്റിലെ ഹമ്പ് നീക്കം ചെയ്യുക, പിറവം കെ.എസ്.ആര്.ടി.സി സ്റ്റാന്റില്‍ ബസുകള്‍ കയറാന്‍ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു. കൊച്ചിന് ഹാര്‍ബര്‍ ടെര്‍മിനസിലേക്കുള്ള ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കുന്ന സാഹചര്യത്തില്‍ വാത്തുരുത്തിയില്‍ റെയില്‍വേ മേല്‍പ്പാലം നിര്‍മിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്നും ആവശ്യമുയര്‍ന്നു. തുറമുഖട്രസ്റ്റിന്റെ അധീനതയിലുള്ള 20 സെന്റ് സ്ഥലം വിട്ടുകിട്ടിയാല്‍ മാത്രമേ നിര്‍മാണം ആരംഭിക്കാനാകൂ.
ജില്ലാകളക്ടര്‍ മുഹമ്മദ് വൈ. സഫീറുള്ള അധ്യക്ഷനായി. ജനപ്രതിനിധികള്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: