മാനന്തവാടി : കമ്മ്യൂണിസത്തിന്റെയും ക്യാപിറ്റലിസത്തിന്റെയും കാലം കഴിഞ്ഞതായി കര്‍ഷകമോര്‍ച്ച അഖിലേന്ത്യാ സെക്രട്ടറി പി.സി. മോഹനന്. മാനന്തവാടി ക്ഷീര സംഘം ഹാളില്‍ നടന്ന പണ്ഡിറ്റ് ദീന് ദയാല്‍ ജന്മശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ സിപിഎമ്മില്‍ നിന്നും രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്ന് പ്രവര്‍ത്തകര്‍ക്ക് സ്വീകരണം നല്കി.
മാനന്തവാടി നിയോജക മണ്ഡലം പ്രസിഡന്റ് കണ്ണന് കണിയാരം അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് സജി ശങ്കര്‍, കെ.മോഹന്‍ദാസ്, ഇ.പി.ശിവദാസന്‍, കൂവണ വിജയന് ,അഖില്‍ പ്രേം സി, വില്‍ഫ്രഡ് ജോസ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: