കല്‍പ്പറ്റ : വൈദ്യുതി ബോര്‍ഡ് 12.22 കോടി രൂപ ചെലവില്‍ കല്‍പ്പറ്റ നഗരസഭയില്‍ സമഗ്ര ഊര്‍ജ വികസന പദ്ധതി നടപ്പിലാക്കുന്നു. നഗരത്തില്‍ മികച്ച വോള്‍ട്ടേജില്‍ 24 മണിക്കൂറും തടസമില്ലാതെ വൈദ്യുതി ലഭ്യമാക്കുന്നതിനു കെഎസ്ഇബിയുടെ സെന്‍ട്രല്‍ എയ്ഡഡ് പ്രൊജക്ട്സ് ആന്‍ഡ് സേഫ്റ്റി(സിഎപിഎസ്) വിഭാഗം 2015ല്‍ ഡല്‍ഹിയിലെ റൂറല്‍ ഇലക്ട്രിസിറ്റി കോര്‍പറേഷനു സമര്‍പ്പിച്ച പദ്ധതിക്ക് അംഗീകാരമായി. 2018 മാര്‍ച്ചോടെ പദ്ധതി പ്രാവര്‍ത്തികമാക്കാനുള്ള ഊര്‍ജിത ശ്രമത്തിലാണ് കെഎസ്ഇബിയെന്ന് ജില്ലയില്‍ സിഎപിഎസ് ചുമതലയുള്ള അസിസ്റ്റന്റ് എന്‍ജിനീയര്‍ എന്‍.ജെ. ചന്ദ്രദാസ് പറഞ്ഞു. പ്രവൃത്തികള്‍ പൂര്‍ത്തിയാകുന്നതോടെ വൈദ്യുതി മുടക്കം, വോള്‍ട്ടേജ് ക്ഷാമം എന്നിവയില്‍നിന്നു കല്‍പ്പറ്റ നഗരവാസികള്‍ക്ക് മോചനമാകുമെന്ന് അദ്ദേഹം അവകാശപ്പെട്ടു.
പദ്ധതിയുടെ ഭാഗമായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി 10 കിലോമീറ്റര്‍ എരിയല്‍ ബെഞ്ച്ഡ് ഹൈടെന്‍ഷന്‍ കേബിളും 20.3 കിലോമീറ്റര്‍ ഭൂഗര്‍ഭ കേബിളും വലിക്കും. കൂട്ടുമുണ്ട സബ്സ്റ്റേഷനില്‍നിന്നു ട്രാഫിക് ജംഷ്ഷന്‍ വരെ 8.3ഉം മണിയങ്കോട് സബ്സ്റ്റേഷനില്‍നിന്നു കൈനാട്ടി ജംഗ്ഷന് വരെ 6.2ഉം ചുങ്കം ജംഷ്ഷന്‍ വരെ 5.8ഉം കിലോമീറ്റര്‍ ഭൂഗര്‍ഭ കേബിളാണ് സ്ഥാപിക്കുക. നഗരത്തില്‍ നിലവിലുള്ള 11 കെ.വി ലൈനുകള്‍ അതേപടി നിലനിര്‍ത്തും.
പദ്ധതിയുടെ ഭാഗമായി നഗരത്തിലെ മുഴുവന്‍ സര്‍ക്കാര്‍ കാര്യാലയങ്ങളിലും സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കും. 63 വീതം സിംഗിള്‍ ഫേസ്, ത്രീ ഫേസ് മീറ്ററുകളാണ് സ്ഥപിക്കുക. വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കുന്നതിനു നഗരത്തിലെ 10 ട്രാന്‍സ്ഫോര്‍മറുകളുടെ സ്ഥാപിതശേഷി 100 കെ.വിയില്‍നിന്നു 160 കെ.വിയായി വര്‍ധിപ്പിക്കും. ഏഴ് കിലോമീറ്റര്‍ പുതിയ ത്രീ ഫേസ് ലൈന്‍ വലിക്കും. തെരുവുവിളക്കുകള്‍ സ്ഥാപിക്കുന്നതിനുള്ള പ്രത്യേക ലൈന്‍ ഉള്‍പ്പെടെയായിരിക്കും ഇത്. നിലവിലുള്ളതില്‍ ആറര കിലോമീറ്റര്‍ സിംഗിള്‍ ഫേസ് ലൈന്‍ ത്രീ ഫേസാക്കും.
മണിയങ്കോട് സബ്സ്റ്റേഷനില്‍നിന്നാണ് നഗരത്തില്‍ വൈദ്യുതിയെത്തുന്നത്. ബാക്ക്അപ്പ് സംവിധാനം നിലവിലില്ല. കൂട്ടുമുണ്ട സബ്സ്റ്റേഷനില്‍നിന്നു നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഭൂഗര്‍ഭ കേബിള്‍ വലിക്കുന്നതോടെ ഈ പ്രശ്നം പരിഹാരമാകും. വൈദ്യുതി മുടക്കം നഗരത്തില്‍ പഴങ്കഥയായാകും. നഗരപരിധിയിലെ തകരാറിലായ മീറ്ററുകളുടെ പുനഃസ്ഥാപനവും പദ്ധതിയുടെ ഭാഗമാണ്. ജില്ലയിലെ നഗരസഭകളില്‍ കല്‍പ്പറ്റയില്‍ മാത്രമാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ പറഞ്ഞു. മാനന്തവാടി, ബത്തേരി മുന്‍സിപ്പാലിറ്റികള്‍ക്കായി വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ട് പിന്നീട് സമര്‍പ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: