തിരുവല്ല: റെയില്‍വേ സ്റ്റേഷന് കവാടത്തിന് എതിര്‍വശത്ത് മരം ഉണങ്ങി ഏതു നിമിഷവും താഴെ വീഴാവുന്ന നിലയില്‍ നില്ക്കുന്നു. ഇതിന് തൊട്ടു താഴെയായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥലവുമാണ്. കഴിഞ്ഞദിവസം കുറെ ഉണക്ക കമ്പുകള്‍ ഒടിഞ്ഞ് താഴെ വീണിരുന്നു. ചുവട്ടില്‍ വച്ചിരുന്ന ടൂവീലറുകള്‍ മറിഞ്ഞുവീഴുകയും ചെയ്തു. ചുവട് വരെ ഉണങ്ങില്നില്ക്കുകയാണ് മരം. ടി.എം.എം. ഹോസ്പിറ്റലിന്റെ തൊട്ടുപുറകിലായി റെയില്‍വേ സ്്േറ്റഷന്റെ് പ്രധാന കവാടത്തിന്റെ എതിര്‍ദിശയാണ് മരം ഉണങ്ങി നില്‍ക്കുന്നത്. ചരിഞ്ഞ പ്രതലത്തില്‍ നില്ക്കുന്നതുകൊണ്ട് മരം ഏതു നിമിഷവും വീഴാവുന്ന അവസ്ഥയാണ്. വീണാല്‍ ഇലക്ട്രിക് പോസ്റ്റിലേക്ക് പതിക്കുകയും വന്‍ അപകടങ്ങള്‍ക്ക് സാധ്യതയുണ്ടാകുകയും ചെയ്യും.
മാത്രമല്ല, റെയില്‍വേസ്റ്റേഷനിലേക്ക് മാത്രമല്ല തിരുവല്ലയിലെ ഏറ്റവും കൂടുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള കുറ്റപ്പുഴയിലേക്കുള്ള എളുപ്പവഴിയുമാണ് ഇത്. അതിനാല്‍ ധാരാളം വാഹനങ്ങള്‍ ഇതുവഴി കടന്നുപോകുന്നുമുണ്ട്. ഇപ്പോള്‍ കാറ്റും മഴമുള്ളതിനാല് ഏതു നിമിഷവം മരം കടപുഴകി വീഴാനുള്ള സാധ്യതയും ഏറെയാണ്. എത്രയുംപെട്ടെന്ന് മരം വെട്ടി മാറ്റേണ്ടത് അത്യാവശ്യമാണ്. അധികൃതരുടെ ശ്രദ്ധയുണ്ടാകണമെന്ന് നാട്ടുകാരും യാത്രക്കാരും ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: