ബത്തേരി: പൊലീസ് സ്റ്റേഷനില്‍ സി.പി.എം പ്രവര്‍ത്തകര്‍ സംഘര്‍ഷമുണ്ടാക്കിയത് റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മലയാള മനോരമ റിപ്പോര്‍ട്ടര്‍ മധു നടേശിനെ സി.കെ. ശശീന്ദ്രന് എം.എല്‍.എയുടെ നേതൃത്വത്തിലുള്ള സംഘം കയ്യേറ്റം ചെയ്തു. പൊലീസ് സി.ഐ. എം.ഡി. സുനിലിനെ ഭീഷണിപ്പെടുത്തുന്നത് ഫോട്ടോയെടുക്കുമ്പോള്‍ ‘ആരാടാ ഫോട്ടോ എടുക്കുന്നത്’ എന്ന് ചോദിച്ച് എം.എല്‍.എ പാഞ്ഞടുക്കുകയായിരുന്നു. പിറകോട്ട് മാറി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും കൂടെയുണ്ടായിരുന്ന മറ്റ് സി.പി.എം പ്രവര്‍ത്തകര്‍ ഇദ്ദേഹത്തെ അടിച്ചു നിലത്തിടുകയായിരുന്നു. ബൈക്ക് ആക്സിഡന്റിനെത്തുടര്‍ന്ന് കാലിനും കൈക്കും കമ്പിയിട്ടിരിക്കുന്നതിനാല്‍ ഓടി രക്ഷപ്പെടാന്‍ സാധിച്ചില്ല. ഇദ്ദേഹത്തിന്റെ കയ്യിലുണ്ടായിരുന്ന കാമറയും തല്ലിത്തകര്‍ത്തു. സി.പി.എം പ്രവര്‍ത്തകരില്‍ നിന്നും ഇദ്ദേഹത്തെ പൊലീസ് രക്ഷിച്ച് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: