പത്തനംതിട്ട: സംസ്ഥാന കാര്യാലയത്തിനു നേരെയും സംസ്ഥാന അദ്ധ്യകഷനു നേരെയും സിപിഎം കാര്‍ നടത്തിയ അക്രമത്തില്‍ പ്രതിക്ഷേധിച്ച് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ നടത്തതിയ പ്രകടനത്തിനു നേരെ പന്തളത്ത് മാര്‍ക്സിസ്റ്റ് അക്രമം. നിര്‍മ്മാണതൊഴിലാളി സംഘം മേഖലാ പ്രസിഡന്റ് ബാബുകുട്ടനടക്കം നിരവധി പേര്‍ക്ക് കല്ലേറില്‍ പരിക്കേറ്റു.
ബിജെപി പ്രവര്‍ത്തകര്‍ പത്തനംതിട്ടയില്‍ നടത്തിയ പ്രതിക്ഷേധ പ്രകടനത്തിനിടയിലും തള്ളിക്കയറി സംഘര്‍ഷം ഉണ്ടാക്കാന്‍ സിപിഎം ശ്രമം നടത്തി. ബിജെപി പ്രവര്‍ത്തകര്‍ ആത്മ സംയമനം പലിച്ചതും പോലീസിന്റെ ഇടപെടലും സംഘര്‍ഷം ഒഴിവാക്കി.
പന്തളം മെഡിക്കല്‍ മിഷന് ഭാഗത്തു നിന്നും ആരംഭിച്ച ബിജെപിയുടെ പ്രകടനം പെട്രോള്‍ പമ്പിനു സമീപം എത്തിയപ്പോള്‍ എതിരെ പ്രകകടനമായി വന്ന സിപിഎം കാര്‍ അക്രമം അഴിച്ചു വിടുകയായിരുന്നു. പ്രകടനത്തിനു നേരെ കല്ലെറിയുകയും ഇരുമ്പ് വടിയടക്കമുള്ള മാരാകായുധങ്ങളുമായി അക്രമം നടത്തുകയുമായിരുന്നു സിപിഎംകാര്‍. സിപിഎം അക്രമത്തെ വകവെയ്ക്കാതെ ബിജെപി പ്രവര്‍ത്തകര്‍ നഗരം ചുറ്റി പ്രകടനം നടത്തിയ ശേഷം ജംഗ്ഷനില്‍ പ്രതിക്ഷേധ യോഗം ചേര്‍ന്നു. മുന്‍സിപ്പല്‍ കമ്മറ്റി പ്രസിഡന്റ് സുഭാഷ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് കൊടുമണ്‍ ആര്. ഗോപാല കൃഷ്ണന്, ആര്‍എസ്എസ് താലൂക്ക് കാര്യ വാഹ് ഹരികൃഷ്ണന്, കര്‍ഷക മോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടറി പി അജയന് തുടങ്ങിയവര്‍ സംബന്ധിച്ചു.
പത്തനംതിട്ടയില്‍ ബിജെപി ജില്ലാ കമ്മറ്റി ഓഫിസിനു സമീപത്തുനിന്നാരംഭിച്ച പ്രകടനം മിനിസിവില്‍ സ്റ്റേഷനു മുന്നിലെത്തിയപ്പോള്‍ എതിര്‍ഭാഗത്തുനിന്നും പ്രകചനവുമായി എത്തിയ സിപിഎംകാര്‍ ബിജെപിയുടെ പ്രകടത്തിനു നേരെ തള്ളിക്കേറാന്ശമിക്കുകയും അധിക്ഷേപ വാക്കുകള്‍ ചൊരിയുകയുമായിരുന്നു. ഇതിനിടെ പോലീയ് ഇരുവര്‍ക്കുമിടയില്‍ നിലയുറപ്പിച്ചു സംഘര്‍ഷം ഒഴിവാക്കുകയായിരുന്നു. പ്രതിക്ഷേധ യോഗം ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് അനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. പട്ടികജാതി മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് കെ കെ ശശി, ബിജെപി മണ്ഡലം പ്രസിഡന്റ് അഭിലാഷ് ഓമല്ലൂര്‍. കെ ജി സുരേഷ് കുമാര്‍, കെ. ജി പ്രകാശ് തുടങ്ങിയവര്‍ സംസാരിച്ചു.
അടൂര്‍ സെന്‍ട്രല്‍ മൈതാനത്ത് നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം ടൗണ്‍ ചുറ്റി കെഎസ്ആര്‍ടിസി കോര്‍ണറില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന പ്രതിഷേധയോഗം ജില്ലാ സെക്രട്ടറിഎം.ജി. കൃഷ്ണകുമാര്‍ ഉത്ഘാടനം ചെയ്തു. മണ്ഡലം ജനറല്‍ സെക്രട്ടറി അനില്‍ നെടുംമ്പള്ളി അദ്ധ്യക്ഷനായിരുന്നു. മണ്ഡലം സെക്രട്ടറി രാജേഷ് തെങ്ങമം,മുന്‍സിപ്പല്‍ പ്രസിഡന്റ് സി.ടി. അജിത്കുമാര്‍, യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് ഗോപകുമാര്‍,ഒബിസി മോര്‍ച്ച മണ്ഡലം പ്രസിഡന്റ് പ്രസാദ് കിണറുവിള, തുടങ്ങിയവര്‍ സംസാരിച്ചു.
കോട്ട ജംഗ്ഷനില്‍ പ്രതിഷേധ പ്രകടനവും യോഗവും നടന്നു. ബിജെപി പഞ്ചായത്ത് പ്രസിഡന്റ് വി.സുരഷ്കുമാറിന്റെ അധ്യക്ഷതയില്‍ ജില്ലാ സമിതിയംഗം ടി.സി. രവികുമാര്‍ യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡല് ബൗദ്ധിക് പ്രമുഖ് അക്ഷയ് രാജ്, ഗ്രാമപഞ്ചായത്തംഗം കൃഷ്ണന്‍കുട്ടി,രാധാകൃഷ്ണന്, വേണുഗോപാല്‍, രാഗേഷ് എന്നിവര്‍ സംസാരിച്ചു.
ആറന്മുള ജംഗ്ഷനില്സംഘപരിവാര് സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ യോഗം താലൂക്ക് വ്യവസ്ഥാപ്രമുഖ് സജിത് ഉദ്ഘാടനം ചെയ്തു. ബിജെപി പഞ്ചായത്ത് പ്രസിഡന്റ് വി. സുരേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. കര്‍ഷകമോര്‍ച്ച മണ്ഡലം സെക്രട്ടറി പി. സുരേഷ് കുമാര്‍, ബാലകൃഷ്ണന്, രാജീവ് പി.ബി., രാഗേഷ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: