തിരുവല്ല: ജിഎസ്ടിയുടെ മറവില്‍ സാധനങ്ങള്‍ക്ക് വിലകൂട്ടി വില്‍ക്കുന്ന വ്യാപാരികള്‍ക്കെതിരെ കര്‍ശന നിയമ നടപടിയുമായി ജില്ലാ ലീഗല്‍ മെട്രോളജി വകുപ്പ്.ജിഎസ്ടിയെ പഴിപറഞ്ഞ് ഹോട്ടലുകള്‍ അടക്കമുള്ള വിവിധ സ്ഥാപനങ്ങള്‍ പകല്‍ കൊള്ള നടത്തുന്നുവെന്ന ജന്മഭൂമി വാര്‍ത്തയെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ 171000 രൂപയുടെ പിഴ ഈടാക്കി.
ലീഗല്‍ മെട്രോളജി വിഭാഗത്തിന്റെ കോന്നിയില്‍ പ്രവര്‍ത്തിക്കുന്ന ഫ്ളയിങ് സ്ക്വാഡും ജില്ലാ ജനറല്‍ ലീഗല്‍ മെട്രോളജി അധികൃതരുമാണ് പരിശോധന നടത്തിയത്. അന്‍പതിലധികം കേസുകളും രജിസ്റ്റര്‍ ചെയതിട്ടുണ്ട്.വില്‍പ്പനയില്‍ തട്ടിപ്പ് നടക്കുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ വ്യാപക ടെസ്റ്റ് പര്‍ച്ചേസുകള്‍ നടത്താനും ജില്ലാ വകുപ്പിന് പദ്ധതിയുണ്ട്. ഇതു സംബന്ധിച്ച കേസുകളും പരാതികളും പരിശോധിക്കാനും വ്യാപാരികളുടെയും ഉപഭോക്താക്കളുടെയും സംശയങ്ങള്‍ക്ക് മറുപടി നല്‍കാനും ജിഎസ് ടി സഹായ കേന്ദ്രങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
ജിഎസ്ടിയുടെ പേരിലുള്ള കൊള്ളക്കെതിരെ കേന്ദ്രം ശക്തമായ നടപടിക്ക് ഉത്തരവിട്ടിരുന്നു.എന്നാല്‍ സംസ്ഥാനത്ത് ഇവ വേണ്ട രീതിയില്‍ നടക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. ഉല്‍പ്പന്നങ്ങളില്‍ പുതിയ വില രേഖപ്പെടുത്തിയില്ലെങ്കില്‍ ഒരു ലക്ഷം രൂപ പിഴയും ഒരു വര്‍ഷം തടവും അനുഭവിക്കേണ്ടിവരുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിട്ടുള്ളത്.
സ്റ്റോക്കുള്ള പഴയ ഉല്‍പ്പന്നങ്ങളില്‍ പുതിയ വില രേഖപ്പെടുത്തി വില്ക്കാന് ഉല്‍പ്പാദകര്‍ക്ക് സെപ്തംബര്‍ വരെ സമയം അനുവദിച്ചിട്ടുമുണ്ട്. പക്ഷെ പുതിയ വില അനുസരിച്ചേ വില്ക്കാന് അനുവദിക്കൂ. കൂടുതല്‍ വില വാങ്ങിയതായി കണ്ടാല്‍ ആദ്യം 25,000 രൂപ പിഴ. രണ്ടാമതും കുറ്റം ചെയ്താല്‍ അരലക്ഷം പിഴ. മൂന്നാമതും ആവര്‍ത്തിച്ചാല്‍ ഒരു ലക്ഷം പിഴയും ഒരു വര്‍ഷം തടവും.നല്‍കാനും സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: