കൊച്ചി: കഴിഞ്ഞ സാമ്പത്തിക വര്‍ഷം കൊച്ചിന് ഷിപ്പ്യാര്ഡിന്റെ വരുമാനം 2060 കോടി രൂപയിലെത്തിയതായി ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മധു എസ് നായര്‍ അറിയിച്ചു. വന്‍കിട കരാറുകള്‍ ഏറ്റെടുത്തത് വിജയകരമായി പൂര്‍ത്തിയാക്കിയതാണ് വരുമാനം ഉയരുവാന് കാരം. ലാഭ വിഹിതം കൂടാതെ 1600 കോടിരൂപ നീക്കിയിരുപ്പുണ്ട്. ര്മിക്കുന്നതുകൊണ്ടാണ് ഷിപ്പിയാര്‍ഡിന് മാതൃകാപരമായ നേട്ടങ്ങള്‍ സ്വന്തമാക്കുവാന്‍ സാധിച്ചത്.
ഇനി ലക്ഷ്യം ഷിപ്പ്യാര്ഡിന്റെ വികസനമാണ്. ആദ്യഘട്ടമായി അന്താരാഷ്ട്ര നിലവാരമുള്ള കപ്പല്‍ശാല നിര്‍മിക്കും. ഇതിന് പോര്‍ട്ട് ട്രസ്റ്റിന്റെ 42 ഏക്കര്‍ കണ്ടെത്തി. ഷിപ്പ് ലിഫ്റ്റ് ട്രാന്‍സ്ഫര്‍ സിസ്റ്റമുള്ള കപ്പല്‍ശാലയാണ് നിര്‍മിക്കുന്നത്. ഈ സ്ഥലത്ത് ആധുനിക കപ്പല്‍ശാലയ്ക്ക് പുറമേ പുതിയ ഡ്രൈഡോക്കും നിര്‍മിക്കും. നിലവില്‍ രണ്ട് ഡോക്കുകളുണ്ട്. ഒന്ന് കപ്പല്‍ നിര്‍മാണത്തിനും അടുത്തത് കപ്പലുകളുടെ അറ്റകുറ്റപണികള്‍ക്കും.
അറ്റകുറ്റപണികള്‍ക്കായി ഉപയോഗിക്കുന്ന ഡോക്ക് ഇന്ത്യയില്‍ തന്നെ ഏറ്റവും വലുതാണ്. ഇവയ്ക്ക് പുറമേയാണ് പുതിയ ഡോക്ക് നിര്‍മിക്കുക. നീളമേറിയ കപ്പലുകളെ ഉള്‍ക്കൊള്ളുവാന്‍ സാധിക്കുന്ന ഡോക്കിന്റെ നിര്മാണ് ചെലവ് 15,000 കോടി രൂപയാണ്. കപ്പലുകളുടെ അറ്റകുറ്റപണികള്‍ക്കായി നിര്‍മിക്കുന്ന ആധുനിക റിപ്പയര്‍ സെന്ററിന് 900 കോടി രൂപയും ചെലവ് പ്രതീക്ഷിക്കുന്നു. ഇവയ്ക്ക് പുറമേ പുറമേ 300 കോടി രൂപ മുടക്കി കപ്പല്‍ശാലയെ ആധുനിക വല്കരിക്കുവാനും പദ്ധതിയുണ്ട്.
ഓഹരി വില്‍പ്പനയിലൂടെ ഇതിനുള്ള 2500 കോടി കണ്ടെത്താനാണ് ലക്ഷ്യം. കേന്ദ്ര സര്‍ക്കാരിന്റെ കൈവശമുള്ള 1,13,28,000 ഓഹരികളും പുതുതായി ഇറക്കിയ 2,26,56,000 ഓഹരികളുമടക്കം 3.39 കോടി ഓഹരികളാണ് വില്‍ക്കുന്നത്. 10 രൂപ മുഖവിലയുള്ള ഒരു ഓഹരിക്ക് 424 മുതല്‍ 432 രൂപവരെയാണ് മൂല്യം നിര്‍ണയിച്ചിട്ടുള്ളത്. ഇതില്‍ 8,24,000 ഓഹരികള്‍ ജീവനക്കാര്‍ക്കായി നീക്കിവച്ചിട്ടുണ്ട്.
ആഗസ്ത് ഒന്നുമുതല്‍ മൂന്നുവരെ ഓഹരി വാങ്ങാനുള്ള അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷാ ഫോറം കപ്പല്‍ശാലാ ഓഫീസില്‍ നിന്ന് ലഭിക്കും. നാഷണല്‍ സ്റ്റോക് എകസ്ചേഞ്ചിലും, ബോംബേ സ്റ്റോക് എകസ്ചേഞ്ചിലും ഓഹരികള്‍ വില്‍പ്പനയ്ക്ക് വയ്ക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: