മാനന്തവാടി: ഗ്രാമീണ മേഖലയിലെ വിദ്യാലയങ്ങളിലെ കുട്ടികളുടെ പഠന കാര്യങ്ങൾ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേരള ഗ്രാമീൺ ബാങ്ക് തവിഞ്ഞാൽ ശാഖ പോരൂർ ഗവ എൽ പി സ്കൂളിലെ വിദ്യാർത്ഥികൾക്ക് പഠനോപക രണങ്ങൾ വിതരണം ചെയ്തു. ബാങ്ക് മാനേജർ പി. ജോസ് ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് കെ കെ രാജൻ അധ്യക്ഷനായിരുന്നു. പ്രധാനാധ്യാപകൻ രമേശൻ ഏഴോക്കാരൻ, ജീന, അനിത , സൗമ്യ തോമസ് എന്നിവർ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: