ഒറ്റപ്പാലം: നഗരത്തില്‍ അലഞ്ഞു തിരിഞ്ഞു നടക്കുന്നവരെ പുനരധിവസിപ്പിക്കുന്ന പദ്ധതിയുമായി നഗരസഭ. താലൂക്ക് ആശുപത്രി പരിസരത്ത് താമസിക്കുന്നവരുടെ വിവരങ്ങള്‍ ശേഖരിച്ചു കൊണ്ട് പദ്ധതിക്ക്ചെയര്മാന് എന്‍.എം.നാരായണന് നമ്പൂതിരിയുടെ നേതൃത്വത്തില്‍ തുടക്കമായി.
താലൂക്ക് ആശുപത്രിക്ക് പുറമെ മാര്‍ക്കറ്റ് ഷോപ്പിംഗ് കോംപ്ലക്സ്, ന്യൂ ബസാര്‍, തെന്നടി ബസാര്‍, ബസ് സ്റ്റാന്‍ഡ് റെയില്‍വേ സ്റ്റേഷന് പരിസരം തുടങ്ങിയ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ 24 പേരെ കണ്ടെത്തി.
ഇതില്‍ 22 പേര് പുനരധിവാസ പദ്ധതിയില്‍ പങ്കാളികളാവാന്‍ തയ്യാറാണെന്ന് അറിയിച്ചു.
ആന്ധ്ര പ്രദേശില്‍ നിന്നുള്ളവരും, സംസ്ഥാനത്തിനകത്തുള്ളവരും അടക്കമുള്ള ഇവരില്‍ പലരും കൂലിപ്പണി എടുക്കുന്നവരും, ഭിക്ഷ യാചിക്കുന്നവരും ഉണ്ട്. വിവരശേഖരണം പൂര്‍ത്തിയാകുന്നതോടെ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും. തുടര്‍ന്ന് ഇവരെ പുനരധിവസിപ്പിക്കാനുള്ള നടപടികള്‍ ആരംഭിക്കും.
ചെയര്‍മാനു പുറമെ വൈസ് ചെയര്‍പേഴ്സണ്‍ കെ.രത്നമ്മ,സെക്രട്ടറി,എച്ച്. ഐ.സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷര്‍, പോലീസ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: