ആലത്തൂര്‍: നാലു പഞ്ചായത്തിലെ കര്‍ഷകര്‍ ആശ്രയിക്കുന്ന ചേരാമംഗലം പദ്ധതിയുടെ കനാല്‍ കാടുപിടിച്ചു.
ഒന്നാം വിളയ്ക്ക് പോലും വാലറ്റ പ്രദേശങ്ങളില്‍ വെള്ളമെത്തിക്കാന്‍ ഉപയോഗിക്കുന്ന കനാലുകളാണ് പാഴ്ച്ചെടികള് വളര്‍ന്നു ഒഴുക്കു തടസ്സപ്പെട്ടത്. മേലാര്‍കോട്, എരിമയൂര്‍, ആലത്തൂര്‍, കാവശ്ശേരി പഞ്ചായത്തുകളിലെ പാടശേഖരങ്ങളിലേക്ക് ഗായത്രിപുഴയിലുള്ള ചേരാമംഗലം പദ്ധതിയില്‍ നിന്നാണ് ജലസേചനം നടത്തുന്നത്.
മഴക്കുറവായതിനാല് ഈ പദ്ധതിയില്‍ നിന്ന്തുടക്കത്തില് ജലവിതരണം നടത്തിയിരുന്നു. ഇപ്പോള്‍ കനാലിന്റെ മിക്ക ഭാഗങ്ങളിലും ചെടികള്‍ വളര്‍ന്ന് മഴവെള്ളം പോലും പാടശേഖരങ്ങളിലേക്ക് ഒഴുകാന്‍ കഴിയാത്ത സ്ഥിതിയിലാണ്.
തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കനാല്‍ വൃത്തിയാക്കുമെങ്കിലും അത് ഇത്തവണ ഉണ്ടായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: