കൊല്ലങ്കോട്: മുതലമട ചെമ്മണാംമ്പതി ചെക്ക് പോസ്റ്റിന് സമീപം വീട്ടില്‍ സൂക്ഷിച്ച് വില്പന നടത്താനായുള്ള മാന്‍കൊമ്പുകള്‍ കൊല്ലങ്കോട് എസ്ഐ പി.ബി അനീഷും സംഘം പിടികൂടി.
ആലത്തൂര്‍ ഡിവൈഎസ്പി മുഹമ്മദ് കാസിംന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് കൊല്ലങ്കോട് സിഐ സലീഷിനും എസ്ഐ അനീഷിനു നല്കിയ നിര്‍ദ്ദേശത്ത് തുടര്‍ന്ന് ഇന്നലെ വൈകുന്നേരം നാലരയോട്നടത്തിയ പരിശോധനയിലാണ് മുതലമട ഗോവിന്ദാപുരം മാണിക്യം ഇല്ലത്തില്‍ ഗോവിന്ദ സ്വാമിമകന് ത്യാഗരാജന് 49 വീട്ടില്‍ സൂക്ഷിച്ച 11 മാന്‍കൊമ്പുകള്‍ പിടികൂടിയത്.
ആറോളം കൊമ്പുകള്‍ 90 സെ. മീറ്റര്‍ നീളവും ബാക്കിയുള്ളവ60 സെ.മീറ്റര്‍ നീളവും വരുന്നവയാണ്. ആവശ്യവുമായി വരുന്നവര്‍ക്ക് കൊടുക്കുവാന്‍ വേണ്ടിയാണ് വീട്ടില്‍ സൂക്ഷിച്ചതായി പറയുന്നത്. കോടതിയില്‍ ഹാജറാക്കി റിമാന്റ് ചെയ്ത ശേഷം കേസും തൊണ്ടിമുതലും വനം വന്യജീവി വകുപ്പിന് കൈമാറുമെന്ന് എസ്ഐ പി.ബി അനീഷ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: