കല്‍പ്പറ്റ :നഗരസഭയെക്കുറിച്ച് പഠിക്കുന്നതിന് കര്‍ണ്ണാടകയി ല്‍നിന്നുള്ള അമ്പതംഗ ഉദ്യോഗസ്ഥസംഘം കല്‍പ്പറ്റ നഗരസഭ സന്ദര്‍ശിച്ചു. സ്വര്‍ണജയന്തി ശഹരി റോസ് ഹാര് യോജന പദ്ധതിയുടെ കമ്യൂണിറ്റി അഫയേഴ്സ് ഓഫീസര്‍മാരും കമ്യൂണിറ്റി ഓര്ഗനൈസര്മാരുമാണ് നഗരസഭ സന്ദര്‍ശിച്ചത്. കര്‍ണ്ണാടകയില്‍ എസ്ജെ എസ്ആര്‍വൈ പദ്ധതി ദേശീയ നഗര ഉപജീവന മിഷന് പദ്ധതിയായി ഉയര്‍ത്തുന്നതിന്റെ ഭാഗമായാണ് സംഘം കല്‍പ്പറ്റ സന്ദര്‍ശിച്ചത്.
ദേശീയ ഉപജീവനമിഷന്‍ പദ്ധതിയുടെ ഭാഗമായി കല്പറ്റയില് രൂപീകരിച്ച അയല്‍കൂട്ട അംഗങ്ങളുമായി സംഘം സംവദിച്ചു. എന്‍യുഎല്‍എം റിസോഴ്സ് ഓര്‍ഗനൈസേഷ ന് പ്രതിനിധികള്‍ പദ്ധതി താഴെ തട്ടില്‍ പ്രാവര്ത്തികമാക്കുന്നരീതി സംഘത്തിന് വിശദീകരിച്ചുകൊടുത്തു. പദ്ധതിയുടെഭാഗമായി തുടങ്ങിയ വ്യക്തിസംരംഭങ്ങളും ഗ്രൂപ്പ് സംരംഭങ്ങളും സംഘം സന്ദര്‍ശിച്ചു. വൈദഗ്ധ്യപരിശീലനം ന ല്കി ജോലി ലഭിച്ച യുവതീ യുവാക്കള്‍ അനുഭവങ്ങള്‍ പങ്കുവെച്ചു.
നഗരസഭയുടെ കീഴിലുള്ള ബഡ്സ്സ്കൂള്‍, അഭയകേന്ദ്രം സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലം എന്നിവ സംഘം നേരിട്ട് സന്ദര്‍ശിച്ചു. കല്പറ്റയില് വിജയകരമായി നടപ്പിലാക്കുന്ന എന്‍യുഎല്‍എം പദ്ധതിയെക്കുറിച്ച് കൂടുതല്‍ അറിയാന്‍ കഴിഞ്ഞത് വ്യത്യസ്ഥമായ അനുഭവമായെന്നും കര്‍ണ്ണാടകയില്‍ പദ്ധതി ഫലപ്രദമായി നടപ്പിലാക്കാന്‍ സന്ദര്‍ശനം ഉപകരിച്ചെന്നും സംഘാംഗങ്ങള്‍ അഭിപ്രായപ്പെട്ടു.
രാവിലെ എത്തിയ സംഘത്തെ ചെയര്‍പേഴ്സണ്‍ ഉമൈബ മൊയ്തീകുട്ടി, വൈ.ചെയര്മാന് പി.പി.ആലി എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. വിവിധ പദ്ധതി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി വൈകുന്നേരത്തോടെയാണ് സംഘം യാത്ര തിരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: