കൊച്ചി: ഭാരതീയ വിചാരകേന്ദ്രം, പി. പരമേശ്വര്‍ജി നവതി ആഘോഷസമിതി, വിവേകാനന്ദ പഠനവേദി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കാര്‍ഗില്‍ ദിനാചരണം സംഘടിപ്പിച്ചു. വൈഎംസിഎ ഹാളില്‍ നടന്ന പരിപാടിയില്‍ ആസ്എസ്എസ് പ്രാന്തീയ ബൗദ്ധിക് ശിക്ഷണ്‍പ്രമുഖ് കെ.പി. രാധാകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി. ബ്രിഗേഡിയര്‍ (റിട്ട) ബി.യു. കുമാര്‍ അദ്ധ്യക്ഷനായി. കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത സൈനികന് മനേഷിനെ ബി.യു. കുമാര്‍ പൊന്നാടയണിയിച്ച് ആദരിച്ചു. ഡോ.എന്‍.സി. ഇന്ദുചൂഡന്, ജോബി ബാലകൃഷ്ണന്, കെ.വി. ശിവപ്രസാദ് എന്നിവര്‍ സംസാരിച്ചു.
തൃപ്പൂണിത്തുറ: പൂര്‍വ്വ സൈനിക് സേവാ പരിഷത്തിന്റെ നേതൃത്വത്തില്‍ കാര്‍ഗില്‍ ദിനം ആചരിച്ചു. തൃപ്പൂണിത്തുറ ലായം കൂത്തമ്പലത്തില്‍ പരിപാടിയില്‍ ക്യാപ്റ്റന്‍ സുന്ദര്‍ കേണല്‍ വിശ്വനാഥന്റെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി. പിഎസ്എസ്പി പ്രസിഡന്റ് ആര്.കെ.ജെ ശ്രീകുമാര്‍ അദ്ധ്യക്ഷനായി. കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത എ.എസ്.വേണുഗോപാലന്‍, ബോബന് കുരിയന്‍, ആര്. വിപിനന്, മേജര്‍ രാജേഷ് എന്നിവരെ ആദരിച്ചു. ഭാരതീയ വിചാര കേന്ദ്രം സംസ്ഥാന സെക്രട്ടറി കാ.ഭാ. സുരേന്ദ്രന്, പിഎസ്എസ്പി ജനറല്‍ സെക്രട്ടറി എസ്. സഞ്ജയന് എന്നിവര്‍ പങ്കെടുത്തു. പിഎസ്എസ്പി സെക്രട്ടറി വിമല്‍കുമാര്‍, ട്രഷറര്‍ ജിജി മോന് എന്നിവര്‍ പ്രസംഗിച്ചു. കെ.പി.ആര്. കുമാര്‍, പത്മനാഭന് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: