അങ്കമാലി: അങ്കമാലിയ്ക്കു സമീപം കരയാംപറമ്പില്‍ വ്യാജ വിദേശമദ്യം വില്‍പ്പന നടത്തിയാളെ അങ്കമാലി എക്സൈസ് സംഘം പിടികൂടി. കിടങ്ങൂര്‍ കിടങ്ങേത്ത് വിട്ടില്‍ എല്‍ദോ (50)നെയാണ് എക്സൈസ് പിടികൂടിയത് കരയാംപറമ്പില്‍ വെച്ച് മദ്യം വില്‍പ്പന നടത്തുനിടെയാണ് 23.40 ലിറ്റര്‍ വിദേശമദ്യവുമായി പിടിയിലായത്. 13 ചെറിയ കുപ്പികളിലായിട്ടാണ് വില്‍പ്പനയ്ക്കായി മദ്യം സൂക്ഷിച്ചിരുന്നത്.
ബാറുകള്‍ അടച്ചു പൂട്ടിയതിനു ശേഷം വിവിധ വിദേശ മദ്യകമ്പനികളുടെ ലേബലുകളില്‍ മദ്യം നിര്‍മ്മിച്ച് വിദേശമദ്യം വില്‍പ്പന നടത്തുന്നതായി വ്യാപകമായി പരാതി ഉയര്‍ന്നിട്ടുണ്ട്. കറുകുറ്റി , മൂക്കന്നൂര്‍ ,തുറവൂര്‍ ,മഞ്ഞപ്ര പഞ്ചായത്തുകളിലാണ് ഇത്തരം സംഘങ്ങള്‍ സജീവമായി വിലസുന്നതെന്നാണ് പരാതി.
അങ്കമാലി: കറുകുറ്റി ഗ്രാമപഞ്ചായത്തിലെ ഏഴാറ്റുമുഖം മൂന്നൂര് പിള്ളിയില്‍ നിന്നും വാറ്റുചാരയം നിര്‍മ്മിക്കുവാന്‍ ഉപയോഗിക്കുന്ന 200 ലിറ്റര്‍ വാഷ് അങ്കമാലി എക്സൈസ് സംഘം പിടികൂടി. 200 ലിറ്റര്‍ വാഷില്‍ നിന്നും ഏകദേശം 25000 രൂപ വിലവരുന്ന 40 ലിറ്റര്‍ ചാരായം ഉണ്ടാക്കുവാന്‍ കഴിയും. അങ്കമാലി നിയോജക മണ്ഡലത്തിലെ മലയോര പ്രദേശങ്ങളില്‍ ഈ അടത്തു കാലത്ത് വ്യാജചാരയം നിര്‍മ്മിക്കുന്നത് സജീവമായിരിക്കുന്ന വിവരം ലഭിച്ച അങ്കമാലി എക്സൈസ് സംഘമാണ് പരിശോധന നടത്തിയത്.
മുന്നൂര്‍പ്പിള്ളിയിലെ കനാലിന്റെ കലങ്കിനടിയില് നിന്നാണ് 200 ലിറ്റര്‍ വാഷും അനുബന്ധ ഉപകരണങ്ങളും കണ്ടെത്തിയത്. കേരളത്തില്‍ ഏറ്റവും അധികം ബാറുകള്‍ പ്രവര്‍ത്തിച്ചിരുന്ന അങ്കമാലിയിലും പരിസര പ്രദേശങ്ങളിലും ബാറുകള്‍ പൂട്ടിയതിനു ശേഷം വ്യാജ ചാരയ നിര്‍മ്മാണം സജ്ജീവമായിരുന്നു. അങ്കമാലിയിലെ മലയോര മേഖലകള്‍ കേന്ദ്രീകരിച്ചാണ് പ്രധാനമായും വാറ്റുചാരായം നിര്‍മ്മിക്കുന്നത്. എക്സൈസ് സംഘം എത്തുമ്പോള്‍ എളുപ്പത്തില്‍ രക്ഷപ്പെടുവാന്‍ കഴിയുമെന്നുള്ളതുകൊണ്ടാണ് മലയോര പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് വാറ്റുചാരായം സജ്ജീവമായിരിക്കുന്നത.് വിദേശമദ്യശാലകളും ബിവറേജുകളും പൂട്ടിയതിനു ശേഷം വിവാഹം ഉള്‍പ്പടെയുള്ള പാര്‍ട്ടികള്‍ക്ക് മദ്യസല്‍ക്കാരങ്ങള്‍ക്ക് വിളമ്പുതിനു ബുദ്ധിമുട്ട് ഉണ്ടായിരുന്നു. ഇതിന് പരിഹാരം കാണുന്നതിനായി ഇത്തരം വ്യാജവാറ്റു സംഘങ്ങളെ സമീപിക്കുകയാണ് സാധാരണ ചെയ്യാറുള്ളത് ഇത്തരം പാര്‍ട്ടികള്‍ക്കു വേണ്ടി ചാരായം നിര്‍മ്മിക്കുവാന്‍ കൂട്ട് ഇട്ടതാണ് പിടികൂടിയ 200 ലിറ്റര്‍ വാഷ് എന്ന് എക്സൈസ് സംഘം സംശയിക്കുന്നുണ്ട് ഇതുമായി ബന്ധപ്പെട്ടുകൊണ്ടുള്ള കൂടുതല്‍ അന്വോഷണം എക്സൈസ് സംഘം ആരംഭിച്ചിട്ടുണ്ട്. അങ്കമാലി എക്സൈസ് ഇന്‍സ്പെക്ടര്‍ ആര് പ്രശാന്ത്, പ്രസന്റീവ് ഓഫീസര്‍ പി കെ ബിജു തുടങ്ങിയവര്‍ നേതൃത്വം നല്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക: