കരണി : കരണി സഹകരണപരിശിലനകേന്ദ്രത്തിലെയും ഹോസ്റ്റലുകളിലേയും ഭൗതികസാഹചര്യങ്ങള്‍ ഒരുക്കുന്നതിലുള്ള അനാസ്ഥയില്‍ പ്രതിഷേധിച്ച് സഹകരണ പരിശിലന കേന്ദ്രത്തിലെ വിദ്യര്‍ത്ഥികള്‍ സമരം ആരംഭിച്ചു. ബോയ്സ് ഹോസ്റ്റലിലെ കുടിവെള്ളപ്രശ്നം അടിയന്തിരമായിപരിഹരിക്കുക, പുരുഷ വനിത ഹോസ്റ്റലുകളിലെ ഉപയോഗ ശൂന്യമായ ശുചിമുറികള്‍ പുനര്‍നിര്‍മ്മിക്കുക, മുഴുവന്‍ കെട്ടിടങ്ങളുടേയും അറ്റകുറ്റപണികളും വൈദ്യുതി അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടുത്തുക, പരിശീലനത്തിന് കമ്പ്യൂട്ടറുകള്‍ ലഭ്യമാക്കുക, സഹകരണപരിശിലനകേന്ദ്രത്തിലെയും ഹോസ്റ്റലുകളിലേയും പരിസര ശുചീകരണം ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് വിദ്യാര്‍ത്ഥികള്‍ സമരംആരംഭിച്ചത്. ആവശ്യങ്ങള്‍ അംഗീകരിക്കുന്നതിന് ബന്ധപ്പെട്ട അധികാരികള്‍ ഉറപ്പുനല്കുന്നത്വരെ സമരത്തില്‍നിന്ന് പിന്മാറിലെന്നും സമരസമിതി അംഗങ്ങള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: