കോഴഞ്ചേരി: പട്ടികജാതി വിഭാഗത്തില്‍പ്പെട്ട നിര്‍ദ്ധനനായ രോഗിക്ക് ചികിത്സ നിഷേധിച്ച് ജില്ലാ ആശുപത്രി. അസ്ഥിരോഗ വിഭാഗത്തിലെ ഡോക്ടര്‍ക്കെതിരെ വെണ്ണിക്കുളം പടുതോട് വാലാങ്കര സ്വദേശി അഴകന് പാപ്പി (55)മുഖ്യമന്ത്രിക്കും പട്ടികജാതി കമ്മീഷനും പരാതി നല്കി.
കഴിഞ്ഞ മാസം 10 ന് ഇടതുകൈക്ക് ഉണ്ടായ ഒടിവ് ചികിത്സിക്കുന്നതിനുവേണ്ടിയാണ് അഴകന്പാപ്പി കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ അസ്ഥിരോഗ വിഭാഗത്തില്‍ എത്തിയത്. എന്നാല്‍ അന്നേ ദിവസം അസ്ഥിരോഗ വിഭാഗത്തില്‍ ഒരു ഡോക്ടര്‍മാരും ഇല്ലാഞ്ഞതിനെതുടര്ന്ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ അസ്ഥിരോഗ വിഭാഗത്തില്‍ ചികിത്സ തേടുകയായിരുന്നു.
ഇടതു കൈക്കുണ്ടായ ഒടിവ് ഗുരതരാവസ്ഥയിലായതിനാല്‍ ഇയാളുടെ ഇടതു കൈ ശസ്ത്രക്രിയക്ക് വിധേയമാക്കുകയും ചെയ്തു. തുടര്‍ ചികിത്സ യ്ക്കായി കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയിലെ അസ്ഥിരോഗവിഭാഗത്തില്‍ നടത്തിയാല്‍ മതിയെന്ന് നിര്‍ദ്ദേശിച്ച് 21 ന് ജനറല്‍ ആശുപത്രിയില്‍ നിന്നും ഇയാളെ വിടുകയായിരുന്നു. ഈ മാസം 4 ന് തുടര്‍ ചികിത്സയ്ക്കായി ജില്ലാ ആശുപത്രിയില്‍ അസ്ഥിരോഗവിഭാഗത്തിലെത്തിയ അഴകന് പാപ്പിയെ ഡ്യൂട്ടിയിലുണ്ടായിരുന്ന അസ്ഥിരോഗവിദഗ്ദ്ധന് പരിശോധിക്കാന്‍ തയ്യാറായില്ല എന്നും പറയപ്പെടുന്നു. കോഴഞ്ചേരിയില്‍ ഡോക്ടര്‍ ചികിത്സ നിഷേധിക്കുകയും പരിഹസിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയെത്തുന്ന രോഗികള്‍ക്ക് വേണ്ടത്ര പരിഗണന ലഭിക്കാത്തതിനാല്‍ മുഖ്യമന്ത്രി അടിയന്തിരമായി ഇടപെടുകയും തനിക്ക് തുടര്‍ ചികിത്സ ജില്ലാ ആശുപത്രിയിലെ അസ്ഥിരോഗ വിഭാഗത്തില്‍ നിന്നും ലഭിക്കുന്നതിനുള്ള ക്രമീകരണം ഉണ്ടാക്കണമെന്നും അഴകന് പാപ്പി പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: