ന്യൂദല്‍ഹി; പ്രത്യക്ഷ, പരോക്ഷ നികുതിയിനത്തില്‍ 133 കമ്പനികള്‍ നല്‍കാനുള്ളത് 3,39,704 കോടി രൂപ. കേന്ദ്രധനമന്ത്രി അരാണ് ജെയ്റ്റ്ലി അറിയിച്ചതാണിത്. 500 കോടിയും അതിനു മുകളിലും നല്‍കാനുള്ള കമ്പനികളാണിവ. ഈ കമ്പനികള്‍ കേന്ദ്ര നിരീക്ഷണത്തിലാണ്.ഇവരില്‍ നിന്ന് നികുതി പിരിക്കാനുള്ള നടപടികളും നടക്കുകയാണ്.
6.83 ലക്ഷം കമ്പനികള്‍ റിട്ടേണ്‍ നല്‍കിയില്ല
പാന്‍ കാര്‍ഡുള്ള 6.83 ലക്ഷം കമ്പനികള്‍ ആദായ നികുതി റിട്ടേണ്‍ ഇനിയും നല്‍കിയിട്ടില്ലെന്ന് കേന്ദ്രം വെളിപ്പെടുത്തി. ഇത്തരം കമ്പനികളുടെ എണ്ണം കൂടുകയാണ്. ദല്‍ഹിയിലാണ് ഇവ കൂടുതല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: