കണ്ടകശനി കൊണ്ടേ പോകൂ എന്നുപറയുംപോലെയാണ് ഇപ്പോള്‍ മലയാള സിനിമയിലെ കാര്യങ്ങള്‍.ആരെയൊക്ക കൊണ്ടുപോകും എന്നേ ഇനി അറിയാനുള്ളൂ.ഓരോ ദിവസവും തട്ടുപൊളിപ്പന്‍ വാര്‍ത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്.സിനിമാക്കഥയെ വെല്ലുന്നവയാണ് എല്ലാംതന്നെ.
വന്‍ താരങ്ങളടക്കം സിനിമാരംഗത്തുള്ളവര്‍ പൊതുവെ മൗനത്തിലാണ്.ആരും ഒന്നും തുറന്നു പറയുന്നില്ല.എവിടെ കുരുക്കു വീഴുമെന്നു പറയാനാവില്ല.എവിടേയും വീഴാം.ദിലീപിനു ജാമ്യം കിട്ടാതായതോടെ ഞെട്ടിയിരിക്കുകയാണ് പലരും.വമ്പന്‍ സ്രാവുകള്‍ ഇനിയും ഉണ്ടെന്നു പള്‍സര്‍ സുനി പറയുന്നതില്‍ കാര്യം ഇല്ലാതില്ലെന്നു കണക്കു കൂട്ടുന്നവരും ഉണ്ട്.അതാരായിരിക്കും എന്ന ചര്‍ച്ചയും രഹസ്യമായി നടക്കുന്നുണ്ട്.
മാധ്യമങ്ങളെ തന്നെയാണ് പേടി.തങ്ങള്‍ വളര്‍ന്നതു മാധ്യമങ്ങള്മൂലമാണെന്നു പറയുമ്പോഴും ഉള്ളില്‍ ചിലര്‍ക്കെങ്കിലും മാധ്യമങ്ങളോടു പുഛമാണ്.അത്തരക്കാര്ക്കാണെന്നു തോന്നുന്നു കൂടുതല്പേടി.സിനിമാ സംഘടനകള്‍ വാമൂടിക്കെട്ടിയപോലെയാണ്.
കുറെക്കാലമായി അറുവഷളായിക്കൊണ്ടിരുന്ന സിനിമയ്ക്കു ഇത്തരമൊരു ചികിത്സ നേരത്തെ വേണ്ടിയിരുന്നു. താമസിച്ചാണെങ്കിലും ഇത്തരം കേസും കുട്ടീശൊരവുമൊക്കെ ഒരര്‍ഥത്തില്‍ നന്നായിഎന്നു പറയുന്നവരുണ്ട്്. പുതിയ സിനിമകള്‍ ഇറങ്ങുന്നുണ്ട്.ഇനി ഇറങ്ങാനുമുണ്ട്.പക്ഷേ പലതും പെട്ടിരിക്കുകയാണ്.തിയറ്ററില്‍ ആളില്ല.
പത്തിരുപതും മുപ്പതും ആളെക്കിട്ടിയിട്ട്് എന്തുകാര്യം.തിയറ്റര്‍ തന്നെ കിട്ടാത്ത അവസ്ഥയുമുണ്ട്.എല്ലാംകൊണ്ടും ഇങ്ങനെയൊരു മാന്ദ്യം ഉണ്ടാകുമെന്ന് സിനിമാക്കാരല്ല ആരും വിചാരിച്ചില്ല.അധികം വൈകാതെ ഇറങ്ങാനിരിക്കുന്ന വലിയ പടങ്ങളുമുണ്ട്്. അപ്പോള്‍ കാര്യങ്ങളൊക്കെ മാറിവരാം എന്നാശ്വാസത്തിലാണ് ഇത്തരം ചിത്രങ്ങളുടെ ആള്ക്കാര്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: