പ്രേക്ഷകര്‍ പ്രതീക്ഷിച്ചതുപോലെ ഡാനിയല്‍ ക്രേഗ് വീണ്ടും ബോണ്ടാകുന്നു.പ്രസിദ്ധമായ ആ ബ്രാന്റ് ജയിംസ് ബോണ്ട് 007 പരമ്പരയിലെ പുതിയ ചിത്രത്തിന് പക്ഷേ ഇനിയും രണ്ടു വര്‍ഷം കാത്തിരിക്കേണ്ടി വരുമെന്നുമാത്രം.
ഒരുബോണ്ട് ചിത്രം കഴിയുമ്പോള്‍ അടുത്ത ബോണ്ട് ആരാകും എന്ന ആകാംക്ഷ സ്വതവേ ഉള്ളതാണ്.എന്തായാലും അത്തരം ആകാംക്ഷയ്ക്കു വിരാമമായി.2019ല്‍ ഇറങ്ങുന്ന ബോണ്ട് ചിത്രത്തില്‍ നായകന് ക്രേഗ് തന്നെ.
2015ല്‍ ഇറങ്ങിയ സ്പെക്ടറിലും 2006ലെ കാസിനോ റോയലിലും ഡാനിയല്‍ ക്രേഗായിരുന്നു നായകന്.കഴിഞ്ഞ കാല ബോണ്ട് നായകരെപ്പോലെ തന്നെ മികവു പുലര്‍ത്തി പ്രേക്ഷക മനസില്‍ ഇടംനേടാന്‍ ക്രേജിനും കഴിഞ്ഞിരുന്നു.
കുറ്റാന്വേഷണത്തിന്റെ ബുദ്ധിപരമായ ചടുലതയിലും ധീരവീര സാഹസികതയിലും ക്രേഗ് ഒട്ടും പിന്നിലായില്ല.നോര്‍ത്ത് അമേരിക്കയില്‍ 2019 നവംബര്‍ 8ന് ചിത്രം റിലീസ് ചെയ്യുമെന്ന് നിര്‍മാതാക്കളായ ഇയോണ്‍-എംജിഎം പ്രസ്താവിച്ചു.കഴിഞ്ഞ ആറ് ബോണ്ട് ചിത്രങ്ങളുടെ തിരക്കഥാ രചയിതാക്കളായ നീല്‍ പര്‍വിസും റോബര്‍ട്ട് വാദേയുമാണ് പുതിയ ബോണ്ടു ചിത്രവും ഒരുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: