കല്‍പ്പറ്റ :ജില്ലക്ക് അനുവദിച്ച മള്‍ട്ടി പര്‍പ്പസ് ഇന്‍ഡോര്‍ സ്റ്റേഡിയം കല്‍പ്പറ്റ നരസഭയുടെ കൈവശമുള്ള അമ്പിലേരിയില്‍. സംസ്ഥാന സ്പോര്‍ട്സ്കൗണ്‍സിലിന് വേണ്ടി ജില്ലാസ്പോര്‍ട്സ് കൗണ്‍സിലും കല്പറ്റ നഗരസഭയും ചേര്‍ന്ന് എംഒയു അടിസ്ഥാനത്തിലാണ് സ്റ്റേഡിയം നിര്‍മിക്കുക. നഗരസഭയുടെ അമ്പിലേരിയിലുള്ള അഞ്ച് ഏക്കര്‍ സ്ഥലത്താണ് ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മ്മിക്കുക. കല്‍പ്പറ്റ നഗരസഭ കൗണ്‍സില്‍ എടുത്ത തീരുമാനം സംസ്ഥാന സര്‍ക്കാറിന് വേണ്ടി ചെയര്‍പേഴ്സണ്‍ ഉമൈബ മൊയ്തീല്‍ കുട്ടി സ്റ്റേഡിയത്തിന്റെ പ്ലാന്‍, എസ്റ്റിമേറ്റ്, സര്‍ക്കാരിന്റെ ഭരണാനുമതി എന്നിവ സി.കെ.ശശീന്ദ്രന് എംഎല് എയ്ക്ക് കൈമാറി. 43 കോടി രൂപയാണ് അടങ്കല്‍ തുക. ടെക്നിക്കല്‍ ടീമിന്റെ പരിശോധന പൂര്‍ത്തിയായി. പ്രസ്തുത സ്റ്റേഡിയത്തെ ജില്ലാ സ്പോര്‍ട്സ് കോംപ്ലക്സ് ആയി മറ്റാന്‍ സാധിക്കും. ബാസ്ക്കറ്റ്ബാള്‍ കോര്‍ട്ട്, വോളിബാള്‍ കോര്‍ട്ട്, മൂന്ന് ഷട്ടില്‍ ബാഡ്മിന്റണ്‍ കോര്‍ട്ട്, മൂന്ന് ടേബിള്‍ ടെന്നീസ് കോര്‍ട്ടുകള്‍, ജൂഡോ, തൈക്കാണ്ഡൊ, റസ്സലിംഗ്, ഷൂട്ടിംഗ് കൂടാതെ ഷൂട്ടിംഗ് റേയ്ഞ്ച്, ചുറ്റുവശങ്ങളിലായി ഗ്യാലറിയും നിര്‍മ്മിക്കും. ഇതിന്പുറമെ നീന്തല്‍കുളം, വാമിംഗ്അപ്പ് ഏരിയ, കോണ്‍ഫ്രന്‍സ് ഹാള്‍ എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട് .നഗരസഭ വൈസ്ചെയര്‍മാന്‍ പി.പി.ആലി, അംഗങ്ങളായ എ.പി.ഹമീദ്, ബിന്ദുജോസ്, ടി.ജെ.ഐസക്, സനിതജഗതീഷ്, കെ.അജിത സപോര്‍ട്സ് കൗണ്‍സില്‍ പ്രസിഡണ്ട് എം. മധു ,മുന്‍ പ്രസിഡണ്ട് സലിം കടവന്‍, വി.ഹാരിസ്, ഡി.രാജന് നഗരസഭ സെക്രട്ടറി രവീന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: