പാലക്കാട്: സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷാ പദ്ധതി – ലൈഫ് മിഷന് നടപ്പിലാക്കുന്നതിനായി ജില്ലാതല കര്‍മസേന രൂപവത്കരിച്ചു.
ഗുണഭോക്താക്കളുടെ കരട് പട്ടിക 30ന് അതത് തദ്ദേശ സ്വയംഭരണ സ്ഥാപങ്ങളില്‍ പ്രസിദ്ധീകരിക്കും. പട്ടികയില്‍ പരാതിയുണ്ടെങ്കില്‍ ആഗസ്റ്റ് 10നകം ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ മേധാവിക്ക് അപ്പീല്‍ നല്‍കാം. ഇത് പ്രകാരം ആഗസ്റ്റ് 20ന് പ്രസിദ്ധീകരിക്കുന്ന പട്ടികയില്‍ വീണ്ടും പരാതിയുണ്ടെങ്കില്‍ ആഗസ്റ്റ് 25വരെ ജില്ലാതലത്തില്‍ അപ്പീല്‍ നല്‍കാനും അവസരമുണ്ട്. വാസയോഗ്യമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരുടെ കണക്കെടുപ്പ് രണ്ടാം ഘട്ടത്തില്‍ നടക്കും.
ഭൂരഹിതരായവര്‍ കൂടുതലുള്ള ആദിവാസി-പട്ടികജാതി കോളനികളില്‍ മൂന്ന് നിലകളുള്ള ഭവന സമുച്ചയങ്ങളാണ് നിര്‍മിക്കുക. നിര്‍മാണ യോഗ്യമായ ഭൂമി കണ്ടെത്തി റവന്യു വകുപ്പിന്റെ അനുമതിയോടെയാവും ഭവന സമുച്ചയങ്ങള്‍ നിര്‍മിക്കുക. ഒരു കുടുംബത്തിന് 3.5 ലക്ഷം രൂപയുടെ വീടാണ് നിര്‍മിച്ച് നല്‍കുക. ആദിവാസികള്‍ താമസിക്കുന്ന വനമേഖലയിലെ നിര്‍മാണച്ചെലവ് എത്രയെന്ന് കര്‍മസമിതി കണ്ടെത്തും. ഭിന്നശേഷിക്കാര്‍, ഗുരുതരരോഗമുള്ളവര്‍, വിധവകള്‍, ഭിന്നലിംഗക്കാര്‍, അവിവാഹിതരായ അമ്മമാര്‍ എന്നിവര്‍ക്കായിരിക്കും ആദ്യ ഘട്ടത്തില്‍ വീടുകള്‍ നിര്‍മിക്കുക. തത്തമംഗലം-പെരുവെമ്പ് റോഡില്‍ വെള്ളപ്പനയിലെ 50 സെന്റിലുള്ള പാര്‍പ്പിട സമുച്ചയത്തിന്റെ നിര്‍മാണോദ്ഘാടനം മന്ത്രി എ.കെ. ബാലന് മെയ് 28ന് നിര്‍വഹിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: