കൊല്ലങ്കോട്: വേനല്‍ച്ചൂടിന്റെ തീവ്രതയില്‍നിന്ന് ആശ്വാസത്തിന്റെ മഴ പെയ്തിറങ്ങിയ കിഴക്കന്‍ മേഖലയിലെ പച്ചക്കറിത്തോട്ടങ്ങള്‍ സജീവമാകുന്നു.
വെണ്ട,പയര്‍,തക്കാളി,പച്ചമുളക്,പാവയ്ക്ക,പടവലം, കോവയ്ക്ക,വാഴ,മരച്ചീനി, ചേന,അമര തുടങ്ങിയ പച്ചക്കറിത്തോട്ടങ്ങളാണ് സജീവമാകുന്നത്.സംസ്ഥാനത്തെതന്നെ ഏറ്റവുമധികം പച്ചക്കറി ഉല്പാദിപ്പിക്കുന്നസ്ഥലങ്ങളിലൊന്നായ ചിറ്റൂരിന്റെ കിഴക്കന്‍ പ്രദേശത്ത് കുറച്ചു വര്‍ഷങ്ങളായി പച്ചക്കറികൃഷി വിജയിച്ചിരുന്നില്ല.
ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ച്പ്രദേശത്തെ കര്‍ഷകര്‍ ലഭിക്കുന്ന കുറച്ചു വെള്ളമുപയോഗിച്ച് കാര്യക്ഷമമായി കൃഷിയിറക്കുകയും നൂറുമേനി വിളയിച്ചെടുക്കുകയും ചെയ്തിരുന്നു.എന്നാല്‍ അടുത്തകാലത്ത് വരള്‍ച്ച രൂക്ഷമായതോടെ ചെറുകിട കര്‍ഷകരില്‍ പലര്‍ക്കും കൃഷിയില്‍നിന്നു പിന്മാറേണ്ട സ്ഥിതിയാണുള്ളത്.
കറുത്ത മണ്ണില്‍ കൃഷിയിറക്കാറുള്ള പരുത്തിയും നിലക്കടലയും മുന്‍കാലങ്ങളില്‍ സജീവമായി ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് പരുത്തികൃഷി ഏതാണ്ട് പൂര്‍ണമായും നിലക്കടല ചില പ്രദേശത്ത് മാത്രമായും ഒതുങ്ങി.
പരുത്തി ഉല്പാദിപ്പിച്ചാല് ആവശ്യക്കാരും വിപണിയും പ്രദേശത്തില്ല. നിലക്കടലയാണെങ്കില് ചെറുകിട കച്ചവടക്കാര്‍ വാങ്ങിക്കഴിഞ്ഞ് ബാക്കിയുള്ളത് പൊള്ളാച്ചിയിലോ കോയമ്പത്തൂരോ ഉള്ള മില്ലുകളിലേക്കാണ് കൊണ്ടുപോകുന്നത്. അത് കര്‍ഷകര്‍ക്ക് നഷ്ടം വരുത്തുന്നുണ്ട്. ടഇക്കാരണങ്ങള്ക്കൊണ്ടാണ് പരുത്തിയും നിലക്കടലയും ചിലഭാഗങ്ങളില്‍ മാത്രമായി ഒതുങ്ങാന്‍ കാരണമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: