കൊച്ചി: സൈക്കിള്‍ മോഷണം പതിവാക്കിയ ചെങ്ങമനാട് കായിക്കുടം കോളനില് പള്ളിപ്പറമ്പില്‍ കമറൂ എന്ന് വിളിക്കുന്ന ജലീല്‍ (45) നെ അറസ്റ്റ് ചെയ്തു. ഡ്രൈവറാണെന്ന് തോന്നിപ്പിക്കാന്‍ കാക്കി ഷര്‍ട്ടും മുണ്ടും ധരിച്ചു ഇടവഴികളിലൂടെ നടന്നാണ് രാത്രി മോഷണം നടത്തുന്നത്.
വിലകൂടിയ സൈക്കിള്‍ കണ്ടാല്‍ സ്ക്രൂ ഡ്രൈവറും തോര്‍ത്തും ഉപയോഗിച്ച് ലോക്ക് പൊട്ടിച്ചു കടത്തുകയാണ് പതിവ്. പിന്നീടത്, വൈപ്പിന്‍ ഭാഗത്തെത്തി മത്സ്യത്തൊഴിലാളികള്‍ക്ക് നിസാര വിലക്ക് വില്‍ക്കും. ഹൈകോടതി മുന്‍ ഗവ. പ്ലീഡറുടെ വീട്ടില്‍നിന്ന് സൈക്കിള്‍ മോഷ്ടിച്ചതിന് നോര്‍ത്ത് പോലീസ് കേസെടുത്തു അന്വേഷണം നടത്തി വരികയായിരുന്നു. ഇയാള്‍ വിറ്റ മൂന്നു സൈക്കിളുകള്‍ പോലീസ് കണ്ടെടുത്തു. എറണാകുളം നോര്‍ത്ത് എസ്ഐ വിബിന്‍ദാസ് എസ്ഐ ഗോപകുമാര്‍, സിപിമാരായ ഗിരീഷ് ബാബു ഗട വിനോദ് കൃഷ്ണ, രാജേഷ് എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: