നെടുമ്പാശ്ശേരി: വ്യാജ വിമാന ടിക്കറ്റ് നിര്‍മ്മിച്ച കേസില്‍ ഒരാള്‍ക്കൂടി പോലീസിന്റെ പിടിയിലായി. കോഴിക്കോട് സഫിയ ട്രാവത്സിലെ ജീവനക്കാരന് കോടുവള്ളി ഇലവുംച്ചാലില് റഫീക്ക് ഷംസുദ്ദീന് (24) ആണ് അറസ്റ്റിലായത്. ഇയാളെ അങ്കമാലി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
കേസുമായി ബന്ധപ്പെട്ട് കോഴിക്കോട് കോടുവള്ളി കരുവാം പോയില് മഹറൂഫിനെ കഴിഞ്ഞ 16ന് നെടുമ്പാശ്ശേരി പോലീസ് അറസ്റ്റ് ചെയ്യ്തിരുന്നു. റിമാന്‍ഡിലായ പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യതപ്പോഴാണ് ടിക്കറ്റ് ഉണ്ടാക്കി തന്ന റഫീക്കിനെ സംബന്ധിച്ച വിവരം ലഭിച്ചത്. മഹറൂഫിന്റെ ആവശ്യപ്രകാരമാണ് ടിക്കറ്റ് ഉണ്ടാക്കിയതെന്നാണ് റഫീക്ക് പറയുന്നതെന്ന് നെടുമ്പാശ്ശേരി എസ്ഐ സോണി മത്തായി പറഞ്ഞു.
അബുദാബിയിലക്ക് പോകാന്‍ വന്ന കാമുകിയെ യാത്രയാക്കാന്‍ എത്തിപ്പോഴാണ് മഹറൂഫ് വ്യാജടിക്കറ്റില്‍ വിമാനത്താവളത്തിനകത്ത് പ്രവേശിച്ചത്. വിമാനത്താവളത്തിലെ സിഐഎസ്എഫാണ് വ്യാജ ടിക്കറ്റ് ആദ്യം തിരിച്ചറിഞ്ഞത്. പിഎന്‍ആര്‍ നമ്പറില്‍ കൃത്രിമം നടന്നു എന്ന് ബോധ്യമായതോടെ ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: