പാലക്കാട്: ഇടതുപക്ഷം അധികാരത്തിലേറിയതോടെ കണ്ണൂരിലെ ജനങ്ങള്‍ക്ക് പലായനം ചെയ്യേണ്ട അവസ്ഥയാണെന്ന് തപസ്യ സംസ്ഥാന സംഘടനാ കാര്യദര്‍ശി പി.ഉണ്ണികൃഷ്ണന് പറഞ്ഞു. കണ്ണൂര്‍ പയ്യന്നൂരിലെ സിപിഎം അക്രമത്തില്‍ പരിക്കേറ്റും, കിടപ്പാടം നഷ്ട്പ്പെട്ടും അഭയാര്‍ത്ഥികളായി കഴിയുന്നവര്‍ക്ക് കേരള സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് മാര്‍ക്സിസ്റ്റ് അക്രമവിരുദ്ധ ജനകീയ സമിതി സംഘടിപ്പിച്ച സായാഹ്നധര്‍ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാശ്മീരിലെ ജനതയെപോലെ അഭയാര്‍ത്ഥികളായി കഴിയേണ്ട സ്ഥിതിയാണ് കണ്ണൂരിലെ ജനങ്ങള്‍ക്ക്. എല്‍എഡിഎഫ് വരും എല്ലാ ശരിയാവും എന്നുപറഞ്ഞതിന്റെ പൊരുള്‍ ഇപ്പോഴാണ് മനസ്സിലായത്.
അക്രമം നടത്താന്‍ നിയമപാലകര്‍ തന്നെ സാഹചര്യമൊരുക്കുന്നു. കണ്ണൂരിന്റെ ചരിത്രം പരിശോധിച്ചാല്‍ ഇതറിയാം.
സിപിഎം ഫാസിസ്റ്റ് മനോഭാവം അവസാനിപ്പിച്ചാല്‍ മാത്രമേ സംസ്ഥാനത്ത് സമാധാനന്തരീക്ഷമുണ്ടാവു.പിണറായി വിജയന് അധികാരത്തിലേറിയതു മുതല്‍ അക്രമങ്ങള്‍ വര്‍ധിച്ചു.
മറ്റുപാര്‍ട്ടികള്‍ക്കും,ആത്മീയ-സാമുദായിക സംഘടനകള്‍ക്കും കണ്ണൂരില്‍ പ്രവര്‍ത്തന സ്വാതന്ത്ര്യമില്ല. പരിസ്ഥിതി പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദ്ദിച്ചിട്ടും കേസെടുക്കുവാന്‍ പോലും പോലീസ് തയ്യാറായില്ലെന്നും പി.ഉണ്ണികൃഷ്ണന് ആരോപിച്ചു.
കമ്മ്യൂണിസ്റ്റ് മുക്തകേരളമാണ് ഇനി വരേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിഡിജെഎസ് ജില്ലാ അധ്യക്ഷന്‍ വി.പി.ചന്ദ്രന് അധ്യക്ഷത വഹിച്ചു.
ആര്‍എസ്എസ് വിഭാഗ് സഹകാര്യവാഹ് കെ.വിജയകുമാര്‍,നേതാക്കളായ ബിജെപി സംസ്ഥാന വൈസ്.പ്രസിഡന്റ് എന്‍.ശിവരാജന്, ബിഎംഎസ് ജില്ലാ വൈസ്.പ്രസിഡന്റ് അഡ്വ.എം.ആര്.മണികണ്ഠന്, ഹിന്ദുഐക്യവേദി ജില്ലാപ്രസിഡന്റ് പി.എന്‍.ശ്രീരാമന്,എബിവിപി സംസ്ഥാന ജോ.സെക്രട്ടറി ദീപുനാരായണന്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: