കല്‍പ്പറ്റ : സമൂഹത്തിന്റെ എല്ലാ മേഖലകളില്‍ നിന്നും നിയമനിര്‍മാണ പ്രക്രിയയില്‍ ഇടപെടല്‍ ഉണ്ടാകണമെന്നും ഭരണഘടനയെ ആയുധമാക്കുകയാണ് യുവാക്കള്‍ ചെയ്യേണ്ടതെന്നും നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന് പറഞ്ഞു.
സംസ്ഥാന യുവജനക്ഷേമബോര്‍ഡ് ജില്ലാ യുവജനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കല്‍പ്പറ്റ ഗവ.കോേളജില്‍ സംഘടിപ്പിച്ച യൂത്ത് പാര്‍ലമെന്റ്-2017 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സി.കെ.ശശീന്ദ്രന് എം.എല്‍.എ ആധ്യക്ഷ്യം വഹിച്ച യോഗത്തില്‍ കോളജ് വൈസ് പ്രിന്‍സിപ്പാള്‍ എം.എസ്.രാജിമോള്‍, യുവജനക്ഷേമബോര്‍ഡ് ജില്ലാ യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ കെ.എം.ഫ്രാന്‍സിസ്, സ്റ്റാഫ് അഡൈ്വസര്‍ എം.കൃഷ്ണന്, ജനറല്‍ക്യാപ്റ്റന്‍ വിഷ്ണു, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ കെ.ജി.പ്രദീപ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: