മാനന്തവാടി : തലപ്പുഴയിലെ വയനാട് എഞ്ചിനീയറിംഗ് കോളേജ് അന്താരാഷ്ട്ര നിലവാരത്തിലേക്ക്. ഇതിന്റെ ഭാഗമായി നാഷണന്‍ ബോര്‍ഡ് ഓഫ് അക്രഡിറ്റേഷന്റെ (എന്‍ബിഎ) പ്രവര്‍ത്തനങ്ങള്‍ കോളേജില്‍ നടന്നുവരുന്നു. കോളേജിലെ കോഴ്സുകള്‍ക്കാണ് അക്രഡിറ്റേഷന് ലഭിക്കുക. ഇതോടെ ബന്ധപ്പെട്ട കോഴ്സുകള്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ക്ക് അന്താരാഷ്ട്ര തുല്യത കൈവരും.
അന്താരാഷ്ട്ര തലത്തില്‍ റ്റയര്‍ വണ്‍ അക്രഡിറ്റേഷനാണ് നിലവിലുള്ളത്. എന്നാല്‍ ഇന്ത്യയിലിത് റ്റയര്‍ റ്റുവിന് സമാനമാണ്. അക്രഡിറ്റേഷനുവേണ്ടി കോളേജ് അധികൃതര്‍ എന്‍ബിഎ ക്ക് വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്. ഇതിന്റെ ഭാഗമായുള്ള പരിശോധന വരുംദിവസങ്ങളില്‍ നടക്കും.
സ്ഥാപനത്തിന്റെയും ഡിപ്പാര്‍ട്ട്മെന്റിന്റെയും വിഷനും മിഷനും അഞ്ച് മാര്‍ക്ക്, വിദ്യാഭ്യാസ ലക്ഷ്യങ്ങള്‍ക്ക് അഞ്ച് മാര്‍ക്ക്, ഇത് നടപ്പാക്കുന്നതിന് പത്ത് മാര്‍ക്ക് തുടങ്ങിയവയ്ക്ക് 60 മാര്‍ക്ക്, പ്രോഗ്രാം, കരിക്കുലം ആന്റ് ടീച്ചിംഗ് ലേണിംഗ് പ്രോസസിന് 120 മാര്‍ക്ക്, കോഴ്സ് ഔട്ട്കം, പപ്രോഗ്രാം ഔട്ട്കം എന്നിവക്ക് 120 മാര്‍ക്ക്, കുട്ടികളുടെ പെര്‍ഫോമന്‍സിന് 150 മാര്‍ക്ക്, ഫാക്കല്ടി ഇന്‍ഫോര്‍മേഷന്‍ ആന്റ് കോണ്ട്രിവ്യൂഷന്സ് 200 മാര്‍ക്ക്, സ്ഥാപനത്തിലെ സൗകര്യങ്ങള്‍ക്കും ടെക്നിക്കല്‍ സപ്പോര്‍ട്ടിനുമായി 80 മാര്‍ക്ക്, കണ്ടിന്യൂസ് ഇപ്രൂവ്മെന്റിന് 50 മാര്‍ക്ക്, ഒന്നാംവര്‍ഷ അക്കാദമിക് സൗകര്യങ്ങള്‍ക്ക് 50 മാര്‍ക്ക്, സ്റ്റുഡന്റ്സ് സപ്പോര്‍ട്ട് സിസ്റ്റത്തിന് 50 മാര്‍ക്ക്, സ്ഥാപനത്തിന്റെ പിന്തുണ സാമ്പത്തിക സൗകര്യങ്ങള്‍ എന്നിവക്ക് 120 മാര്‍ക്ക് എന്നിങ്ങനെ പത്ത് വിഭാഗങ്ങളിലായാണ് അക്രഡിറ്റേഷന് നിബന്ധനകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: