ആലുവ: ആലുവ നഗരത്തില്‍ ദീപപ്രഭ പരത്തി ലൈറ്റ് ആന്‍ഡ് സൗണ്ട്സ് വെല്‍ഫെയര്‍ അസോസിയേഷന്. അസോസിയേഷന്റെ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായാണ് ലൈറ്റുകള്‍ക്ക് തെളിച്ചത്.
ദേശീയ പാത പറവൂര്‍ കവല മുതല്‍ പുളിഞ്ചോട് കവല വരെയും, സമ്മേളന വേദിയായ ആലുവ മഹാത്മ ഗാന്ധി ടൗണ്‍ ഹാളും പടുകൂറ്റന്‍ എല്‍ഇഡി ലൈറ്റുകളുടെ ദീപലാങ്കരങ്ങളുണ്ട്.
25 മുതല്‍ 27 വരെയാണ് സമ്മേളനം. ദീപാലങ്കരങ്ങളുടെ സ്വിച്ച് ഓണ്‍ കര്‍മ്മം ആലുവ സിഐ വിശാല്‍ ജോണ്സണ് നിര്‍വ്വഹിച്ചു. അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് തമ്പി നാഷണല്‍, നഗരസഭ പ്രതിപക്ഷ നേതാവ് രാജീവ് സക്കറിയ, ആനന്ദ് ജോര്‍ജ്ജ്, കെ.എ. വേണുഗോപാല്‍, ബിജു മാത്യു, ജോസ് പരിയാടന്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: