വൈപ്പിന്‍: കൊച്ചിയിലെ മനോഹരമായ കുഴുപ്പിള്ളി ബീച്ച് നാശത്തിന്റെ വക്കില്‍. ബീച്ചിലെത്തുന്നവര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ല. ചെറായി ബീച്ചിലെ തിരക്കില്‍ നിന്ന് വ്യത്യസ്തമായ ശാന്തമായ അന്തരീക്ഷമാണ് സന്ദര്‍ശകരെ കൂടുതല്‍ ആകര്‍ഷിക്കുന്നത്.
സന്ദര്‍ശകര്‍ക്കായി നിര്‍മ്മിച്ച ഓലക്കൂടാരവും കാറ്റാടി മരങ്ങള്‍ക്കിടയിലെ ഇരുമ്പ് ബെച്ചുകളും നശിച്ചു. കൂടാതെ സന്ദര്‍ശകരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യമില്ല. പ്രദേശത്താകെ തെരുവുനായകളുടെ ശല്ല്യവും ഏറെയാണ്. കടലില്‍ ഇറങ്ങുന്ന സഞ്ചാരികളുടെ സുരക്ഷയ്ക്കായി ലൈഫ് ഗാര്‍ഡുകളുടെ സേവനം പേലുമില്ല.
പഞ്ചായത്ത് വക ശുചിമുറി, കടകള്‍ എന്നിവയുടെ പണി പൂര്‍ത്തിയായതാണെങ്കിലും പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല. ബീച്ചിലെത്തുന്നവര്‍ പ്രാഥമികാവശ്യങ്ങള്‍ക്കായി സമീപത്തെ വീടുകളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ്. ലേലത്തില്‍ കൊടുത്തിട്ടുള്ള ഒരു ശുചി മുറി മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.
സമീപത്തെ സ്വകാര്യ റിസോര്‍ട്ട് കടല്‍ത്തീരത്ത് നിര്‍മ്മിച്ച തണല്‍ കുടകളും ദ്രവിച്ച് വീഴാറായ അവസ്ഥയിലാണ്. സന്ദര്‍ശകര്‍ ഉപേക്ഷിക്കുന്ന ഭക്ഷണാവശിഷ്ടങ്ങളും നിക്ഷേപിക്കാനുള്ള സൗകര്യവുമില്ല. കുറച്ചുനാള്‍ മുമ്പേ ബീച്ചിലെത്തിയ വിദേശികളായ ദമ്പതികള്‍ ഇവിടത്തെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അടക്കം നീക്കം ചെയ്ത് വൃത്തിയാക്കിയിരുന്നു.
നിരവധി സിനിമ ഷൂട്ടിംഗുകളും ഇവിടെ നടക്കാറുണ്ട്. ഇവരില്‍ നിന്ന് നിശ്ചിത വാടക ഈടാക്കുന്നുണ്ട്.
വൈപ്പിനിലെ ബീച്ച് വികസനം സംബന്ധിച്ച് യോഗങ്ങളും നടന്നെങ്കിലും യാതൊരുഗുണവും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: