കൊച്ചി: ഭാരതീയ സേന കാര്‍ഗില്‍ സെക്ടറില്‍ വിജയം നേടിയതിന്റെ വാര്‍ഷികം കാര്‍ഗില്‍ ദിനമായി ആചരിക്കുന്നു. പൂര്‍വ്വസൈനിക് സേവാപരിഷത്ത് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ തൃപ്പൂണിത്തുറലായം കുത്തമ്പത്തിലാണ് ആഘോഷം. വൈകിട്ട് 6ന് കേണല്‍ വിശ്വനാഥന് സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തി. കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത വീരസൈനികരെ ആദരിക്കും. രാഷ്ട്രസുരക്ഷ എന്ന വിഷയത്തെ ആസ്പദമാക്കി ഒരു സെമിനാര്‍ നടക്കും. ജില്ലയിലെ മുഴുവന്‍ വിമുക്തഭടന്മാരും കുടുംബാംഗങ്ങളും ദേശസ്നേഹികളായ നാട്ടുകാരും പങ്കെടുത്ത് ഭാരതീയ സേനക്കുള്ള ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനാണ് ഈ പരിപാടികൊണ്ട് മുഖ്യമായി ഉദ്ദേശിക്കുന്നത് എന്ന് പൂര്‍വ്വ സൈനിക് സേവാപരിഷത്ത് ജനറല്‍ സെക്രട്ടറി എസ്.സഞ്ജയന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: