പിറവം: സഭാതര്‍ക്കത്തെ തുടര്‍ന്ന് മണീട് നെച്ചൂരിലെ സെന്റ് തോമസ് പള്ളി പൂട്ടി. യാക്കോബായ ഭരണത്തിലിരിക്കുന്ന പള്ളിയില്‍ ശനിയാഴ്ച രാത്രിയില്‍ ഒരുവിഭാഗം ഓര്‍ത്തഡോക്സ് വിശ്വാസികള്‍ പള്ളിയില്‍ കടന്ന് വികാരി ഫാ. സബിന്‍ ഇലഞ്ഞിമറ്റത്തിന്റെ നേതൃത്വത്തില്‍ ആരാധന നടത്തിയതാണ് സംഘര്‍ഷത്തിന് കാരണം. വിവരമറിഞ്ഞെത്തിയ മറുവിഭാഗം തടിച്ചുകൂടിയതോടെ സംഘര്‍ഷാവസ്ഥയുടെ വക്കിലെത്തുകയായിരുന്നു.
സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് മൂവാറ്റുപുഴ തഹസില്‍ദാര്‍ അമൃതവല്ലി സ്ഥലത്തെത്തി പള്ളി പൂട്ടുകയായിരുന്നു. മൂവാറ്റുപുഴ ഡിവൈഎസ്പി ബിജുമോന്, സിഐമാരായ പി.കെ. ശിവന്‍കുട്ടി, കെ.എല്‍. യേശുദാസ് എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹം സ്ഥലത്തെത്തിയിരുന്നു.
സുപ്രീംകോടതിയുടെ അനുകൂല ഉത്തരവിനെ തുടര്‍ന്നാണ് പള്ളിയില്‍ പ്രവേശിച്ചതെന്ന് ഓര്‍ത്തഡോക്സ് സഭ ഭാരവാഹികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: