ആലുവ; ഹരിത ശിവരാത്രി പ്രഖ്യാപനം നടപ്പായില്ല.ബലിതര്‍പ്പണത്തിനെത്തുന്നവര്‍ മണപ്പുറത്ത് പഌസ്റ്റിക്ക് കാരി ബാഗുകള്‍ കൊണ്ടുവരാന്‍ അനുവദിക്കില്ലെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചിരുന്നു. ഇന്നലെ ബലിതര്‍പ്പണത്തിനെത്തിയ തീര്ത്ഥാടകരുടെയെല്ലാം കൈവശം ആവശ്യത്തിലുമേറെ പഌസ്റ്റിക് കവറുകള്‍ ഉണ്ടായിരുന്നു. ദേവസ്വം മന്ത്രി കടകംപിള്ളി സുരേന്ദ്രന്റെയും പിന്നീട് ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്റെയും സാന്നിദ്ധ്യത്തില്‍ നടന്ന യോഗത്തിലാണ് പഌസ്റ്റിക്ക് നിരോധിക്കുമെന്ന് പ്രഖ്യാപിച്ചത്. അനധികൃതമായി പ്ലാസ്റ്റിക്ക് കവറുകള്‍ കൊണ്ടുവന്നാല്‍ പൊലീസ് പിടിച്ചെടുക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പ്രഖ്യാപനങ്ങളെല്ലാം കടലാസില്‍ മാത്രമൊതുങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: