പെരുമ്പാവൂര്‍: വലതുകൈ കഴുകി പവിത്രമിട്ട്, എള്ളും പൂവും ചന്ദനവും വെള്ളവും ചേര്‍ത്ത് പിതൃക്കള്‍ക്ക് ബലിയിടാന്‍ ചേലാമറ്റത്ത് ലക്ഷങ്ങള്‍ എത്തി. ശനിയാഴ്ച രാത്രി മുതല്‍ തുടങ്ങിയ തര്‍പ്പണ ചടങ്ങുകള്‍ ഇന്നലെ വൈകിട്ട് മൂന്നിനാണ് അവസാനിച്ചത്. സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ ഇവിടെയെത്തി തര്‍പ്പണം നടത്തി.
പിതൃമോക്ഷ ദായകഭാവത്തില് ശ്രീകൃഷ്ണ പ്രതിഷ്ഠയുള്ള ക്ഷേത്രമാണിത്. ഇവിടെ ദിവസവും തര്‍പ്പണ ചടങ്ങുകള്‍ നടക്കുന്നുണ്ട്. ബലിയിടുന്നതിനുള്ള സൗകര്യങ്ങള്‍ക്കായി 40ല്‍ അധികം ബലിത്തറകളുടെ സൗകര്യമാണ് ഒരുക്കിയത്.
മഴ നനയാതെ ദര്‍ശനം നടത്തുവാന്‍ ക്ഷേത്രത്തിന് ചുറ്റിലും കടവിലുമായി അമ്പതിനായിരം ചതുരശ്ര അടി വിസ്തീര്‍ണ്ണത്തിലുള്ള കൂറ്റന്‍ പന്തല്‍ നിര്‍മ്മിച്ചിരുന്നു. ഭക്തരുടെ തിരക്ക് കണക്കിലെടുത്ത് പെരുമ്പാവൂര്‍ ഡിവൈഎസ്പി ജി. വേണുവിന്റെ നേതൃത്വത്തില്‍ നൂറ്റി അമ്പതോളം പോലീസിന്റെ സേവനം, കൂടാതെ ഫയര്‍ഫോഴ്സിന്റെയും മുങ്ങല്‍ വിദഗ്ദ്ധര്‍, ആംമ്പുലന്‍സ് സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിരുന്നു. പെരുമ്പാവൂര്‍, ആലുവ, അങ്കമാലി ഡിപ്പോകളില്‍ നിന്നായി കെഎസ്ആര്‍ടിസി പ്രത്യേക ബസ് സര്‍വീസ് നടത്തി. ക്ഷേത്ര ചടങ്ങുകള്‍ക്ക് തന്ത്രി തരണനല്ലൂര്‍ സതീശന് നമ്പൂതിരി മുഖ്യകാര്‍മ്മികത്വം വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: