കാഞ്ഞങ്ങാട്: ക്ഷേത്രവളപ്പില്‍ നെല്‍കൃഷി ചെയ്ത് നൂറ് മേനി വിളഞ്ഞ സന്തോഷത്തിലാണ് കാഞ്ഞങ്ങാട് സൗത്ത് മുത്തപ്പനാര്‍കാവ് ക്ഷേത്രം ഭാരവാഹികളും നാട്ടുകാരും. കര്‍ക്കിടകം പതിനെട്ടിനു ശേഷം നടക്കുന്ന നിറക്കുവേണ്ടിയാണ് കൃഷി ഒരുക്കിയത്.
നാടന്‍ നെല്ലിനമായ തൗവ്വന്‍ നെല്ലിനമാണ് ഇവിടെ കൃഷി ചെയ്യുന്നത്. ഈ നെല്ലിനമാണ് നിറക്ക് ഉപയോഗിക്കുന്നത്. ഈ സമയങ്ങളില്‍ ഈ നെല്ലിനം കിട്ടാത്തതിനാല്‍ പല ക്ഷേത്രങ്ങളില്‍ നിന്നും വീടുകളില്‍ നിന്നും മുത്തപ്പനാര്‍കാവ് ക്ഷേത്രത്തിലെ ഈ നെല്ലിനെ ആശ്രയിച്ചാണ് നിറയ്ക്ക് കതിര്‍മണി ശേഖരിക്കുന്നത്.
പതിനഞ്ച് സെന്റ് സ്ഥലത്ത് ഒന്‍പത് ഇടങ്ങഴി വിത്തിട്ടാണ് ഇത്രയും നല്ല വിളവ് ഇവര്‍ക്ക് കിട്ടിയത്. ക്ഷേത്രം അന്തിത്തിരിയന് കെ.വി പ്രഭാകരന്, എം.വി.മോഹനന് എന്നിവരുടെ ശ്രമഫലമായാണ് ഇവിടെ വിളവിറക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: