തൃക്കണ്ണാട്: തൃക്കണ്ണാട് ശ്രീ ത്രയംബകേശ്വര ക്ഷേത്ര സന്നിധിയില്‍ ഇന്ന് നടക്കുന്ന ബലിതര്പ്പണച്ചടങ്ങിലേക്ക് പതിനായിരങ്ങള്‍ ഒഴുകിയെത്തും. ഉത്തരായനത്തില്‍ നിന്നും ദക്ഷിണായനത്തിലേക്ക് ഭൂമി മാറുന്ന, ഭുമിയുടെ നിഴല്‍ കൊണ്ട് സൂര്യന് പൂര്‍ണമായും മറയുന്ന ദിനം. പിതൃക്കള്‍ ചന്ദ്രനിലെ ഇരുളിലിരുന്നു കൊണ്ട് ഭൂമിയില്‍ വസിക്കുന്ന നമ്മെ, വെളിച്ചത്തിലേക്ക് ഉറ്റു നോക്കുന്നതു സങ്കല്‍പ്പിക്കുന്നതാണ് വാവ്.
ഇത് പിതൃക്കള്‍ക്കായുള്ള ദിനം. ഇവിടെ നന്മ ചെയ്ത് തിരിച്ചു പോയവരുടെ സ്മരണാദിനം. മണ്‍മറഞ്ഞവര്‍ക്കു വേണ്ടി ശേഷിക്കുന്നവരുടെ ഓര്‍മ്മദിനം. പിതാമഹന്മാര്ക്കായി തര്‍പ്പണം ചെയ്യാന്‍ പതിനായിരങ്ങള്‍ തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തിലേക്ക് പുലര്‍ച്ചെ മുതല്ക്കേ എത്തിത്തുടങ്ങും.
രാവിലെ 6 മണി മുതല്‍ ചടങ്ങുകള്‍ ആരംഭിക്കും. മേല്‍ശാന്തി നവീന്‍ ചന്ദ്ര കയര്‍ത്തായയുടെ നേതൃത്വത്തില്‍ 20ല്‍പ്പരം പുരോഹിതര്‍ ബലിതര്‍പ്പണ ചടങ്ങിന് കാര്‍മികത്വം വഹിക്കും. തലേന്നു തന്നെ വ്രതമെടുത്തെത്തുന്നവര് ക്ഷേത്രക്കുളത്തില്‍ കുളി ച്ച് മേല്‍ശാന്തിയെ കണ്ട് 5 വെറ്റിലയും ഒരു അടക്കയും കാണിക്കപ്പണവും വെച്ച് മഹാദേവനെ തൊഴണം. അവിടുന്ന് ലഭിക്കുന്ന പുവും അരിയുമായി കൗണ്ടറില്‍ ചെല്ലണം. കാണിക്കപ്പണം സമര്‍പ്പിച്ച് മന്ത്രോച്ഛാരണങ്ങളിലൂടെ ശക്തി ആവാഹിച്ച് ഈറനണിഞ്ഞ മെയ്യും മനസുമായി പിതൃക്കള്‍ക്കായി തര്‍പ്പണം നടത്തണം.
ഇതിനായി കടല്‍ തീരത്ത് ബലിതര്‍പ്പണ കേന്ദ്രങ്ങള്‍ പ്രത്രേകം സജ്ജമാക്കിയിട്ടുണ്ട്. ഇതിനുശേഷം കടലില്‍ കുളിക്കണം. വീണ്ടും ക്ഷേത്രക്കുളത്തില്‍ മുങ്ങി ശുദ്ധി വരുത്തണം. മഹാദേവനെ ഒന്നുകൂടി ദര്‍ശിച്ച് പ്രാര്‍ത്ഥിക്കുന്നതോടെ പിതൃക്കള്‍ സംതൃപ്തരായി എന്നാണ് വിശ്വാസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: