കൊച്ചി: ഗതാഗത പരിഷ്ക്കാരങ്ങള്‍ എല്ലാ വിഭാഗം ആളുകള്‍ക്കും സ്വീകാര്യമായ രീതിയില്‍ നടപ്പിലാക്കാനാവില്ലെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്. ഗതാഗതപരിഷ്കരണം നടപ്പിലാക്കുമ്പോള്‍ പൊതുവായ അസൗകര്യങ്ങള്‍ മാത്രമേ ഒഴിവാക്കാന്‍ കഴിയു കയുള്ളൂവെന്നും കമ്മീഷന് ആക്റ്റിംഗ് അദ്ധ്യക്ഷന്‍ പി.മോഹനദാസ് പറഞ്ഞു.
ആലുവയില്‍ അടുത്തിടെ ഏര്‍പ്പടുത്തിയ ഗതാഗതപരിഷ്ക്കരണം ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ടെന്ന് പരാതിപ്പെട്ട് ദേശം സ്വദേശി സി.പി. നായര്‍ സമര്‍പ്പിച്ച പരാതിയിലാണ് കമ്മീഷന്റെ പ്രതികരണം.
പരാതിയെ തുടര്‍ന്ന് കമ്മീഷന് ആലുവ ജോയിന്റ് ആര്.റ്റി.ഒ.യില്‍ നിന്ന് വിശദീകരണം തേടിയിരുന്നു. ആലുവ എം.എല്‍.എ.യുടെ നേതൃത്വത്തില്‍ ഉദേ്യാഗസ്ഥരും ജനപ്രതിനിധികളും യോഗം ചേര്‍ന്ന് കൂട്ടായി എടുത്ത തീരുമാനമാണ് ഗതാഗത പരിഷ്ക്കരണമെന്ന്
റിപ്പോര്‍ട്ടില്‍ പറയുന്നു. പരിഷ്ക്കാരത്തിന്റെ ഫലമായി ശിവരാത്രി ഉത്സവം തടസ്സങ്ങളില്ലാതെ നടത്താന്‍ കഴിഞ്ഞു. ഒറ്റപ്പെട്ട എതിര്‍പ്പുകള്‍ ഒഴിവാക്കിയാല്‍ ഇക്കാര്യത്തില്‍ യാത്രക്കാര്‍ക്ക് പൊതുവേ സ്വീകാര്യമായ നിലപാടാണുള്ളതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഗതാഗത പരിഷ്കരണം പ്രായമായവര്‍ക്കും സ്ത്രീകള്‍ക്കും ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി പരാതിക്കാരന് പറഞ്ഞു. എന്നാല്‍ തന്റെ വാദങ്ങള്‍ സ്ഥാപിച്ചെടുക്കാന്പരാതിക്കാരന് കഴിയാത്ത സാഹചര്യത്തില്‍ കമ്മീഷന് പരാതി തള്ളി. ജനപ്രതിനിധികളും ഉദേ്യാഗസ്ഥരും ചേര്‍ന്നെടുത്ത തീരുമാനം നടപ്പില്‍ വരുത്തുക മാത്രമാണ് ആര്.റ്റി.ഒ ചെയ്തതെന്നും പി. മോഹനദാസ് ഉത്തര വില്‍ പറയുന്നു.
സിറ്റിംഗ് നാളെ
കൊച്ചി: സംസ്ഥാന മനുഷ്യാവ കാശ കമ്മീഷന് ആക്റ്റിംഗ് അദ്ധ്യക്ഷന്‍ പി. മോഹനദാസ് തിങ്കളാഴ്ച രാവിലെ 10.30 ന് കാക്കനാട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സിറ്റിംഗ് നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: