പുല്‍പ്പളളി : രാമായണ മാസാചരണത്തിന്റെ ഭാഗമായി മാതാ അമൃതാനന്ദമയീമഠവും വിവിധ ഹൈന്ദവ സംഘടനകളും ചേര്‍ന്നൊരുക്കുന്ന പതിമൂന്നാമത് രാമായണ തീര്ത്ഥയാത്രക്കുളള ഒരുക്കങ്ങള്‍ പുല്‍പ്പള്ളിയില്‍ തുടങ്ങി.
മാനന്തവാടി മഠാധിപതി സ്വാമി അക്ഷയാമൃത ചൈതന്യ രക്ഷാധികാരിയായി 101 അംഗ സ്വാഗതസംഘം രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു. മുന്‍കാലങ്ങളില്‍നിന്ന് വ്യത്യസ്തമായി ഈവര്‍ഷം കര്‍ക്കിടകത്തിലെ അവസാന ഞായറാഴ്ച്ചയാണ് തീര്‍ത്ഥയാത്ര. സംസ്ഥാനത്തിനകത്തുനിന്നും പുറത്തുനിന്നുമായി നൂറ്കണക്കിന് ഭക്തര്‍ ഈയാത്രയില്‍ പങ്കെടുക്കും.
രാമായണ പരിക്രമണ നിധിയിലേക്കുളള സംഭാവന പുല്‍പ്പളളി ആശ്രമം കാര്യദര്‍ശി ജയകുമാര്‍ കൊട്ടാരത്തിന് നല്കി സ്വാഗത സംഘം ചെയര്മാന് പി.പത്മനാഭന് ഉദ്ഘാടനം നിര്‍വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: