ഒറ്റപ്പാലം: ജില്ലയില്‍ ഏറ്റവുമധികം ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്ന ഒറ്റപ്പാലം പോലീസ് സ്റ്റേഷനില്‍ പോലീസ് ഉദ്യോഗസ്ഥരുടെ കുറവ് സ്റ്റേഷന് പ്രവര്‍ത്തനം പ്രതിസന്ധിയിലാക്കുന്നു.
അമ്പത്തിമൂന്നു പേരുടെ സേവനം ആവശ്യമുള്ള സ്റ്റേഷനില്‍ നാല്പത്തിനാലു പേര് മാത്രമാണിപ്പോഴുള്ളത്. അഡീഷണല്‍ എസ്ഐമാരുടെ നാല് തസ്തികകള്‍ മാസങ്ങളായി ഒഴിഞ്ഞു കിടക്കുന്നു. സ്റ്റേഷന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ട്രാഫിക്കിലും ആറ് തസ്തികകള്‍ ഉഴിഞ്ഞു കിടക്കുകയാണ്.
എസ്ഐ ഉള്‍പ്പടെ ഇരുപത് പോലീസുകാര്‍ ആവശ്യമുള്ള സ്റ്റേഷനില്‍ പതിനാലു പേര് മാത്രമാണു നിലവിലുള്ളത്. ഓഫീസ് ജോലിക്കും, കേസന്വേഷണത്തിനുമായി പോലീസുകാരെ നിയോഗിച്ചാല്‍ പെട്രോളിംഗ് നടത്താന്‍ ഉദ്യോഗസ്ഥരില്ല. ഒറ്റപ്പാലം നഗരസഭ, ലക്കടി, അമ്പല പാറ, അനങ്ങനടി പഞ്ചായത്തുകള്‍ പൂര്‍ണ്ണമായും വാണിയംകുളം പഞ്ചായത്തിന്റെ പകുതിയും ഉള്‍പ്പെട്ട സ്റ്റേഷന് പരിധിയില്‍ സേവനത്തിനു വേണ്ടത്ര പോലീസ് ഉദ്യോഗസ്ഥര്‍ ഇല്ലാത്തത് പ്രവര്‍ത്തനം പ്രതിസന്ധിയിലാക്കുന്നു.
രണ്ട് ഗ്രേഡ് എസ്ഐമാരാണ് ഇപ്പോള്‍ അഡീഷണല്‍ എസ്ഐമാരുടെ ചുമതല കൂടി വഹിക്കുന്നത്. ഈതസ്തികയും ഒഴിഞ്ഞുകിടക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. വനിതാ പോലീസുകാരുടെ എണ്ണത്തിലും കുറവുണ്ട്. പോലീസ്, ട്രാഫിക് യൂണിറ്റുകളില്‍ നിന്നും സ്ഥലം മാറി പോയവര്‍ക്കു പകരം നിയമനങ്ങള്‍ നടക്കാത്തതാണു പ്രശ്നം. ഏറ്റവും കൂടുതല്‍ ക്രിമിനല്‍ കേസുകള്‍ മാസവും രജിസ്റ്റര്‍ ചെയ്യുന്ന സ്റ്റേഷനുകളിലൊന്നാണ് ഒറ്റപ്പാലം.
ഇത്തരം സാഹചര്യം കണക്കിലെടുത്ത് സേനാംഗങ്ങളുടെ കുറവ് പരിഹരിക്കണമെന്ന വിഷയംഉന്നത പോലീസ് അധികാരികളുടെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: